‘ലിസ്റ്റിന്‍ ഒരു സിനിമ കണ്ടു പറയുന്ന അഭിപ്രായം ജെനുവിന്‍ ആയി തോന്നാറുണ്ട്’ ബാഷ് മുഹമ്മദ്

സുരാജ്- സിദ്ധിഖ് പ്രധാന വേഷത്തിലെത്തിയ ‘എന്നാലും എന്റളിയാ’ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഒരു പക്കാ ഫാമിലി- കോമഡി എന്റര്‍ടെയ്‌നറിനെ മികച്ച രീതിയില്‍ തന്നെ ബാഷ് മുഹമ്മദ് സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. കലര്‍പ്പില്ലാത്ത നര്‍മ രസങ്ങളും…

സുരാജ്- സിദ്ധിഖ് പ്രധാന വേഷത്തിലെത്തിയ ‘എന്നാലും എന്റളിയാ’ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഒരു പക്കാ ഫാമിലി- കോമഡി എന്റര്‍ടെയ്‌നറിനെ മികച്ച രീതിയില്‍ തന്നെ ബാഷ് മുഹമ്മദ് സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. കലര്‍പ്പില്ലാത്ത നര്‍മ രസങ്ങളും ഫാമിലി ഇമോഷനും കൊണ്ട് സമ്പന്നമായ ചിത്രം 2023 ല്‍ ഗംഭീര തുടക്കമാണ് തിയറ്ററുകള്‍ക്ക് സമ്മാനിക്കുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ലുക്കാചുപ്പി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാഷ് മുഹമ്മദ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബാഷ് മുഹമ്മദ്.

‘ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലുക്കാചുപ്പി ആണ്. അത് ഒരു ഫാമിലി ഡ്രാമ ആണ്. പതിനാലു വര്‍ഷത്തിന് ശേഷം കണ്ടുമുട്ടുന്ന കുറെ കൂട്ടുകാരുടെ ഗൃഹാതുരത്വം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരുന്നു അത്. കുറേനാളായി മലയാളത്തില്‍ വരുന്ന സിനിമകളെല്ലാം സീരിയസ് അല്ലെങ്കില്‍ ത്രില്ലര്‍ ചിത്രങ്ങളാണ്. ഇനിയൊരു ചിത്രം ചെയ്യുമ്പോള്‍ ഒരു മാറ്റത്തിന് വേണ്ടി കോമഡി ഫാമിലി ഡ്രാമ ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നി അങ്ങനെയാണ് ‘എന്നാലും ന്റെളിയാ’ എന്ന സിനിമ ഉണ്ടാകുന്നതെന്ന് സംവിധായകന്‍ പറയുന്നു.

ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് ഒരു ടെസ്റ്റ് റണ്‍ ഷോ നടത്തിയിരുന്നു. ഒരു അന്‍പതോളം വരുന്ന തിരഞ്ഞെടുത്ത ആളുകള്‍ക്കായി സിനിമ കാണിച്ചു. അവര്‍ക്കെല്ലാം ഒരേ അഭിപ്രായം ആയിരുന്നു. എല്ലാവരും ആസ്വദിക്കുന്നതായിട്ടാണ് മനസ്സിലായത്. സിനിമ കണ്ടിട്ട് വിളിക്കുന്നവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. ചിലര്‍ ലുക്കാചുപ്പിയുമായി താരതമ്യം ചെയ്യുന്നുണ്ട്. പക്ഷേ രണ്ടും രണ്ടു ജോണര്‍ ആണ്. പിന്നെ പലരുടെയും അഭിരുചി പലതാണല്ലോ. ഒരുപാട് വിജയ സിനിമകള്‍ നിര്‍മ്മിച്ച ആളാണ് ലിസ്റ്റിന്‍. റിലീസ് ചെയ്യുന്നതിന് മുന്‍പ് ലിസ്റ്റിന്‍ സിനിമ കണ്ടിരുന്നു. ലിസ്റ്റിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ അതൊരു പ്രചോദനം ആയി. ലിസ്റ്റിന്‍ ഒരു സിനിമ കണ്ടു പറയുന്ന അഭിപ്രായം ജെനുവിന്‍ ആയി തോന്നാറുണ്ടെന്നും ബാഷ് മുഹമ്മദ് പറയുന്നു.