ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കൂടിയാണ് താൻ കടന്ന് പോയത്!

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ…

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. കഴിഞ്ഞ ദിവസം ആണ് അഫ്ര മോളുടെ ചികിത്സയ്ക്കായി പതിനെട്ട് കോടി രൂപ വേണമെന്നുളള വാർത്ത വന്നത്. ഇപ്പോൾ ആ പതിനെട്ട് കൊടിയും കേരളം ഒരു മനസ്സോടെ നിന്ന് അഫ്രമോളുടെ മാതാപിതാക്കളെ ഏല്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ബഷീർ ബാഷിയും കുടുംബവും മുന്നിട്ട് ഇറങ്ങിയിരുന്നു. ഇപ്പോൾ തനിക്കും നട്ടെല്ല് സംബന്ധമായ രോഗം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് ബഷീർ ബാഷി.

അഫ്രമോളുടെ കാര്യം കേട്ടപ്പോൾ എനിക്ക് എന്റെ കഴിഞ്ഞ കാലം തന്നെയാണ് ഓർമ്മ വന്നത്. ഒന്ന് എഴുന്നേറ്റ് നടക്കാനോ എവിടെ എങ്കിലും ഒന്ന് ഇരിക്കാനോ കഴിയാത്ത അവസ്ഥ എനിക്കും ഉണ്ടായിരുന്നു. സഹിക്കാൻ വയ്യാത്ത നടുവേദനയെ തുടർന്ന് എന്നെ ഇവരെല്ലാവരും കൂടി ആശുപത്രിയിൽ കൊണ്ട് പോയി. തൃശ്ശൂരിലെ ഒരു ആശുപത്രിയിലാണ് ആദ്യം പോയത്. അന്ന് കൂട്ടുകാർ ആരും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഞാൻ സ്വന്തമായി ഡ്രൈവ് ചെയ്താണ് ആശുപത്രിയിൽ പോയത്.

ഡോക്ടറെ കണ്ടു കഴിഞ്ഞു കുറച്ച് കാര്യങ്ങൾ ഒക്കെ ചെയ്തപ്പോഴേക്കും വീണ്ടും വേദന അസഹ്യമായി. തിരിച്ചും ഞാൻ തന്നെയാണ് ഡ്രൈവ് ചെയ്തത്. അന്ന് ഞാൻ ശരിക്കും കരഞ്ഞു. സഹിക്കാൻ പറ്റാത്ത വേദന ആണെന്ന് ഇവരോട് അപ്പോൾ പറയാൻ കഴിയാത്ത അവസ്ഥയും ആയിരുന്നു. തിരിച്ച് വരുന്ന വഴി ഫുഡ് വാങ്ങിക്കാൻ വേണ്ടി ഒരു ഹോട്ടലിൽ കയറി. രാവിലെ ഒന്നും കഴിക്കാതെ ആയിരുന്നു പോയത്. എന്നാൽ എനിക്ക് തിരിച്ച് വണ്ടിയുടെ അടുത്തേക്ക് നടന്നു വരാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു എന്നും ബഷീർ പറഞ്ഞു.