എനിക്ക് സംഭവിച്ചുപോയി, ദയവ് ചെയ്ത് നിങ്ങൾ രണ്ട് വിവാഹം കഴിക്കരുത്!

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ…

Basheer Bashi about family

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.
ഇത് പോലെ ആരാധകർ നിരവധി ചോദ്യങ്ങൾ ബഷീറിനോട് ചോദിക്കാറുണ്ട്. ഒരു ഷോയിൽ എത്തിയപ്പോൾ ബഷീർ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയും കൊടുത്തു. ഞാൻ രണ്ടു വിവാഹം ചെയ്തതും കുടുംബം സന്തോഷകരമായി മുന്നോട്ട് പോകുന്നതും കണ്ടു തന്നെ ആരും തന്നെ അനുകരിക്കരുതെന്നും രണ്ടു വിവാഹം എന്നത് ജീവിതത്തിൽ സംഭവിച്ചുപോയ ഒന്നാണെന്നുമാണ് താരം പറഞ്ഞത്. ഇനി ആരെങ്കിലും രണ്ടു വിവാഹം ചെയ്താൽ അതിൽ നിന്നും ഉണ്ടാകുന്ന ഭൗഷത്തുകൾക്ക് താൻ ഉത്തരവാദി ആയിരിക്കില്ലെന്നും താരം പറഞ്ഞു. ബഷീറും ഭാര്യമാരും ചേർന്ന് ചെയ്യുന്ന യൂട്യൂബ് വിഡിയോകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തിയാണ് ബഷീർ ബാഷി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ഈ പരുപാടിയിൽ കൂടി തന്നെയാണ് താരത്തിന്റെ കുടുംബ വിശേഷങ്ങളും ആരാധകർ അറിഞ്ഞത്. ആദ്യം കടുത്ത വിമർശനങ്ങൾ ആണ് ബഷീറിനെതിരെ ഉണ്ടായത്. എന്നാൽ അവയെ ഒക്കെ അവഗണിച്ചുകൊണ്ട് തന്റെ രണ്ടു ഭാര്യമാർക്കുമൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും ബഷീർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ വിമർശകരും പത്തി താഴ്ത്തിയിരിക്കുകയാണ്.