മഷൂറയുടെ പിറന്നാളിന് ബഷീറിന്റെ സർപ്രൈസ് ; സമ്മാനത്തിന്റെ വിലകേട്ട് ഞെട്ടി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ബഷീർ ബാഷി. വലിയ പ്രേക്ഷക പിന്തുണ നേടിയ ബഷീർ അൻപത് ദിവസത്തിന് ശേഷമാണു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത്. ബഷീർ ബാഷി ആൽബം സോങ്ങുകളിലൂടെയും…

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ബഷീർ ബാഷി. വലിയ പ്രേക്ഷക പിന്തുണ നേടിയ ബഷീർ അൻപത് ദിവസത്തിന് ശേഷമാണു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത്. ബഷീർ ബാഷി ആൽബം സോങ്ങുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് ശ്രദ്ധേയനായത്. സുഹാന, മഷൂറാ എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് താരത്തിനുള്ളത്.ഇത് തന്നെയാണ് ബഷീറിനെ ശ്രദ്ധേയനാക്കിയതും. ഇന്നിപ്പോൾ രണ്ടാം ഭാര്യയായ മശൂറയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ബഷീറും കുടുംബവും. മശൂറയുടെ പിറന്നാൾ കേക്കിനുള്ളിൽ ബഷീർ ഒരു സമ്മാനം മഷൂറയ്ക്കായി കരുതിയിരുന്നു. മഷൂറയുടെ 25ാമത്തെ പിറന്നാളാണ് ബഷീറും കുടുംബവും ഗംഭീരമായി ആഘോഷിച്ചത്. മഷൂറയുടെ കുടുംബാംഗങ്ങളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോൺ ആയിരുന്നു ബഷീർ കേക്കിനുള്ളിൽ വെച്ച് മഷൂറയ്ക്ക് സമ്മാനമായി നൽകിയത്. കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെയായിരുന്നു മഷൂറ സമ്മാനം നോക്കിയത്. എന്നാൽ സംഭവം സത്യമാണ് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി മഷൂറയ്ക്ക്.