ആഗ്രഹിച്ചത് സ്വന്തമാക്കാൻ എത്ര ലക്ഷം വേണമെങ്കിൽ ബഷീർ മുടക്കും, പുതിയ അതിഥിയെ സന്തോഷപൂർവ്വം സ്വീകരിച്ച് കുടുംബം

ബഷീർ ബഷിയുടേത് നിരവധി ആരാധകരുള്ള  ഒരു താരകുടുംബം തന്നെയാണ്. എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു…

Basheer-Bashi01

ബഷീർ ബഷിയുടേത് നിരവധി ആരാധകരുള്ള  ഒരു താരകുടുംബം തന്നെയാണ്. എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു ഭാര്യമാരുടെ ഒപ്പമാണ് ബഷീർ താമസിക്കുന്നത്.ഇക്കാലത്ത് ഒരു വിവാഹം കഴിഞ്ഞാല്‍ ജീവിക്കാന്‍ ബുദ്ധിമ്മുട്ടാണ് എന്ന് പറയുന്നവര്‍ കാണണം ഇവരുടെ ജീവിതം,പല സ്റ്റേജ് ഷോകളിലും താരം തന്റെ കുടുംബത്തെ പറ്റി പറഞ്ഞിട്ടുണ്ട്. രണ്ടു ഭാര്യമാരും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ബഷീറിന്‍റെ കുടുംബം. ബഷീറും കുടുംബവും യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങി വേ്‌ളാഗര്‍മാരായ മൂന്ന് പേരും കിടിലന്‍ വീഡിയോസിലൂടെ ജനപ്രീതി നേടി എടുത്തിരുന്നു.രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബഷി.

Basheer Bashi01
Basheer Bashi01

എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും.അതെ പോലെ തന്നെ ജന്മദിനത്തിൽ കുടുംബത്തിലേക്ക് വരുവാൻ പോകുന്ന ഏറ്റവും പുതിയ അതിഥിയെ കുറിച്ച് ബഷീർ തുറന്ന് പറഞ്ഞിരുന്നു.ആ സന്തോഷ വാർത്ത എന്തെന്നാൽ ഥാര്‍ എന്ന പുതിയ വാഹനം സ്വന്തമാക്കിയെന്നാണ്.നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഥാർ ബഷീർ സ്വന്തമാക്കിയത്.പക്ഷെ എന്നാൽ ആഗ്രഹിക്കാത്ത നമ്പർ ലഭിക്കാത്തത് കൊണ്ട് രണ്ട് മാസകാലമായി വാഹനം ഷോ റൂമിൽ നിന്നും വാങ്ങിയിരുന്നില്ല.ഇപ്പോളിതാ ആഗ്രഹിച്ച നമ്പർ തന്നെ ലേലത്തിൽ വാങ്ങുവാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് താരം വീഡിയോയിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

Basheer Bashi1
Basheer Bashi1

അതെ പോലെ ഇതിന് മുൻപ് ഏറ്റവും പുതിയ വണ്ടിയായ മഹീന്ദ്ര ഥാറിന് ഫാൻസി നമ്പർ തന്നെ വേണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്ന് ബഷീർ ഇതിന് മുൻപ് പറഞ്ഞിട്ടുണ്ട്.നിലവിലുള്ള വണ്ടികൾക്കെല്ലാം തന്നെ 1234 എന്ന നമ്പറാണ്‌.ആ കാരണം കൊണ്ട് തന്നെ പുതിയ വണ്ടിയ്ക്കും അങ്ങനെ തന്നെ വേണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ  നേടിയെടുക്കാൻ കഴിഞ്ഞപ്പോൾ ആ വലിയ സന്തോഷം എല്ലാവരോടും പങ്ക് വെക്കാൻ തോന്നിയെന്നും താരം പറയുന്നു.വീഡിയോ ഷെയർ ചെയ്തതും ആ കാരണം കൊണ്ട് തന്നെയാണ്.നിലവിൽ എനിക്കുള്ള വണ്ടികളുടെ നമ്പറും അതെ പോലെ മൊബൈല്‍ ഫോണിന്റെ അവസാന നമ്പറും ഇത് തന്നെയാണ്.ആ ആഗ്രഹം കൊണ്ട് തന്നെ അത് എനിക്ക് കിട്ടമെന്നും ഏറ്റവും കൂടുതൽ നിർബദ്ധവും ആഗ്രഹവും എനിക്കുണ്ടായിരുന്നു.

Basheer Bashi2
Basheer Bashi2

അത് കൊണ്ട് തന്നെ എന്നെ തിരിച്ചറിയാനുള്ള ഒരു രേഖയായി തന്നെ നിലനിന്നിരുന്നു. എന്തായാലും എങ്ങനെയായാലും അത് എത്ര വില കൊടുത്തും വാങ്ങുമെന്നത് തന്റെ ഏറ്റവും വലിയ വാശിയിരുന്നുവെന്ന് ബഷീർ ബഷി പറയുന്നു.അത് റിസർവ് ചെയ്തത് പതിനായിരം രൂപ നല്കിയിട്ടാണ്.വെറും ഒരാഴ്ച കഴിഞ്ഞപ്പോൾ ആവശ്യക്കാർ കൂടി വന്നു.ലേലം വിളി ശനിയാഴ്ചയാണ് തുടങ്ങിയത്.ആ സംഖ്യയ്ക്ക് വേണ്ടി മത്സരിച്ചത് ഞാനും മറ്റൊരു വ്യക്തിയും കൂടിയാണെന്ന് താരം പറയുന്നു.ഏറ്റവും അവസാനം ഫാൻസി നമ്പർ നേടിയത് 48000 രൂപയ്ക്കാണ്. കുടുംബത്തിലെ എല്ലാവരും തന്നെ വണ്ടി ഭ്രാന്തന്മാരാണെന്ന് ബഷീർ ബഷി വ്യക്തമാക്കി.മഹേന്ദ്ര ഥാര്‍ പതിനെട്ട് ലക്ഷം മുടക്കിയാണ് ബഷീർ സ്വന്തമാക്കിയത്.