ഭീഷ്മപര്‍വ്വം പോലൊരു സിനിമ ഒരുക്കിയതിന് അമല്‍ നീരദിന് നന്ദി പറഞ്ഞ് ബേസില്‍ ജോസഫ്

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫും…

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫും രംഗത്തെത്തിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ മികച്ച ആക്ഷന്‍ ചിത്രം കാണാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്ന് ബേസില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബേസിലിന്റെ പ്രതികരണം. ഭീഷ്മപര്‍വം പോലൊരു സിനിമ ഒരുക്കിയതിന് അമല്‍ നീരദിനും ബേസില്‍ നന്ദി പറഞ്ഞു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് എടുത്തു പറയേണ്ടതാണ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ.