‘സെറ്റിലുള്ള എല്ലാവരും ഒഴിവുസമയം ആസ്വദിക്കുമ്പോള്‍ അദ്ദേഹം ഒരിടത്ത് മാറിയിരുന്ന് ഡയലോഗുകള്‍ മനഃപാഠമാക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യും’ പ്രദീപിന്റെ ഓര്‍മ്മകളില്‍ ബേസില്‍ ജോസഫ്

നടന്‍ കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ നടനും സംവിധായകനുമായ ബേസില്‍ ജോസഫും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേര്‍പേടില്‍ അതീവ ദുഃഖമുണ്ടെന്ന് മനോരമ ഓണ്‍ലൈനോട് ബേസില്‍ ജോസഫ് പ്രതികരിച്ചു.…

നടന്‍ കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ നടനും സംവിധായകനുമായ ബേസില്‍ ജോസഫും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേര്‍പേടില്‍ അതീവ ദുഃഖമുണ്ടെന്ന് മനോരമ ഓണ്‍ലൈനോട് ബേസില്‍ ജോസഫ് പ്രതികരിച്ചു. ബേസിലിന്റെ ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് പ്രദീപ്.

‘എന്റെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ വച്ച് വളരെ ക്യൂട്ട് ആയ അഭിനയേതാക്കളില്‍ ഒരാളാണ് കോട്ടയം പ്രദീപ്. തനിക്ക് എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒരാള്‍. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ സെറ്റിലുള്ള എല്ലാവരും ഒഴിവുസമയം ആസ്വദിക്കുമ്പോള്‍ അദ്ദേഹം ഒരിടത്ത് മാറിയിരുന്ന് ഡയലോഗുകള്‍ മനഃപാഠമാക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യും. എന്റെ ഗോദയിലും കുഞ്ഞിരാമായണത്തിലും അദ്ദേഹം അഭിനയിച്ചു. കുഞ്ഞിരാമായണത്തില്‍ അധികം ഡയലോഗ് ഉണ്ടായിരുന്നില്ല. ഗോദയില്‍ കുറച്ചധികം ഡയലോഗുകളും അഭിനയസാധ്യതയുള്ള മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അദ്ദേഹം വളരെ നന്നായി ചെയ്തു. വളരെ ക്യൂട്ട് ആയ നിഷ്‌കളങ്കനായ ഒരു വ്യക്തിയാണ് കോട്ടയം പ്രദീപെന്ന് ബേസില്‍ പ്രതികരിച്ചു.