‘പത്തിരുപത് ദിവസം ഒരു മലയുടെ മുകളില്‍ രാത്രി മുഴുവന്‍…തണുപ്പത്ത്’ ബേസില്‍ ജോസഫ്

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തിയ ചിത്രം പാല്‍തു ജാന്‍വറിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നു ലഭിക്കുന്നത്. സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍,…

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തിയ ചിത്രം പാല്‍തു ജാന്‍വറിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നു ലഭിക്കുന്നത്. സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്.

നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുമായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ എന്നിവരുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

പത്തിരുപത് ദിവസം ഒരു മലയുടെ മുകളില്‍ രാത്രി മുഴുവന്‍…തണുപ്പത്ത്.. പാല്‍ത്തു ജാനവര്‍ ഡേയ്‌സ് എന്ന തലക്കെട്ടോടു കൂടെയാണ് ബേസില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ബേസിലിനു പുറമേ ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു.