കരിക്ക് ടീമിനൊപ്പം ബേസിൽ പുതിയ സിനിമക്കായുള്ള ഒത്തുകൂടലോ !

മലയാളത്തിലെ ആദ്യത്തെ വിജയം നേടിയ മിനി വെബ് സീരീസ് എന്നു പറയാവുന്ന ഒന്നാണ് ‘തേരാ പാരാ’.പിന്നീട് മൊബൈലും ഇൻറർനെറ്റുമുള്ള മലയാളികൾക് സുപരിചിതമായി കരിക്ക് മാറിയ ഒന്നാണ് കരിക്ക്, ഇതിൽ അഭിനയിക്കുന്ന എല്ലാ വ്യക്തികളും ഇപ്പോൾ…

മലയാളത്തിലെ ആദ്യത്തെ വിജയം നേടിയ മിനി വെബ് സീരീസ് എന്നു പറയാവുന്ന ഒന്നാണ് ‘തേരാ പാരാ’.പിന്നീട് മൊബൈലും ഇൻറർനെറ്റുമുള്ള മലയാളികൾക് സുപരിചിതമായി കരിക്ക് മാറിയ ഒന്നാണ് കരിക്ക്, ഇതിൽ അഭിനയിക്കുന്ന എല്ലാ വ്യക്തികളും ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു, ഇവർക്കിപ്പോൾ ആരാധകരും ഏറെയാണ്, സിനിമകളെപ്പോലെ തന്നെ മൂല്യം ഉള്ള ഒന്നായി മാറികഴിഞ്ഞിരിക്കുകയാണ് കരിക്ക് എന്ന പേരിലുള്ള ഈ മിനി മിനി വെബ് സീരീസ്.

കൂടാതെ ടോവിനോ അടക്കമുളള സിനിമ താരങ്ങളും ഈ മിനി വെബ് സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇവരുടെ ഓരോ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേഷകർ, എൺപത് ലക്ഷത്തിലധികം ആൾക്കാരാണ് ഇവരെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ ഭാരതി അപാർട്മെന്റ് എന്ന ആദ്യ പാർട്ടായ വെബ്‌സെരിയസിൽ നടനും സംവിധായകനുമായുള്ള ബേസിൽ ജോസഫ് അഭിനയിച്ചിരുന്നു, ഇത് ജനശ്രദ്ധ നേടിയിരുന്നു, കൂടാതെ ഇപ്പോൾ കരിക്ക് ടീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബേസിൽ, ഇത് പുതിയ സിനിമക്കായുള്ള ഒത്തുകൂടലാന്നോ എന്നാണ് ആരാധകർ ചോദിക്കുനത്, എന്നാൽ ഇതിന് മറുപടി ഒന്നും കരിക്ക് ടീമോ, ബേസിൽ ജോസഫോ നൽകിയിട്ടില്ല.