‘ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ നടനായല്ലോ’; ടൊവിനോയ്ക്ക് പിറന്നാൾ ആശംസയുമായി ബേസിൽ

മലയാളിത്തിന്റെ പ്രിയ താരം ടൊവിനോ തോമസിന്റെ മുപ്പത്തിനാലാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് ടൊവിനോ തോമസിന് ആശംസകളുമായി രംഗത്തെത്തുന്നത്. അതിൽ ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ…

മലയാളിത്തിന്റെ പ്രിയ താരം ടൊവിനോ തോമസിന്റെ മുപ്പത്തിനാലാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് ടൊവിനോ തോമസിന് ആശംസകളുമായി രംഗത്തെത്തുന്നത്. അതിൽ ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ടൊവിനോയുടെ സുഹൃത്തുക്കളിളൊരാളായ സംവിധായകനും നടനുനായ ബേസിൽ ജോസഫ് ടൊവിനോയ്ക്ക് ആശംസ അറിച്ച് കൊണ്ട് പങ്കുവച്ച പോസ്റ്റുാണ് ശ്രദ്ധനേടുന്നത്. ”Actor cum part time Assistant Director @tovinothomas in Godha. നീ ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടൻ ആയല്ലോ. അത് കൊണ്ട് Happy birthday അളിയാ’,ടൊവിനോയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം, നിരവധി സിനിമകളാണ് ടൊവിനോ തോമസിന്റേതായി അണിയറിൽ ഒരുങ്ങുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ അഭിനയിക്കുന്ന സിനിമയാണിത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘നീലവെളിച്ചം’ എന്ന ചിത്രം. സിനിമ സംവിധാനം ചെയ്യുന്നത് ആഷിക് അബു ആണ്. ജൂഡ് ആന്തണി ജോസഫിന്റെ 2018.