കുട്ടിപ്പട്ടാളവും മൃഗങ്ങളും ആട്ടവും പാട്ടുമായി ബേസിലിന്റെ പാല്‍തു ‘ജാന്‍വര്‍’

കുട്ടിപ്പട്ടാളവും മൃഗങ്ങളുമായി ബേസില്‍ ജോസഫിന്റെ പാല്‍തു ജാന്‍വറിന്റെ പ്രേമോ ഗാനം പുറത്തിറങ്ങി.’എ പാല്‍തു ഫാഷന്‍ ഷോ’ എന്ന ടൈറ്റിലിലുള്ള ‘മണ്ടി മണ്ടി’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം.

മലയാളികള്‍ക്ക് പ്രിയങ്കരരായ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേര്‍സ് വൃദ്ധി വിശാല്‍, ശങ്കരന്‍ വ്‌ലോഗ്‌സ്, അല്ലു വ്‌ലോഗ്‌സ്, അമേയ, ജെസ്സ് സ്വീജന്‍ എന്നിവരും ഒരു കൂട്ടം കുട്ടി ഡാന്‍സര്‍മാരുമാണ് ഗാനത്തിലെത്തുന്നത്. മാത്രമല്ല, നിരവധി വളര്‍ത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഓണത്തിന് ചിത്രം തിയറ്ററുകളില്‍ എത്തും. സെപ്റ്റംബര്‍ രണ്ടിനാണ് തിയറ്ററുകളില്‍ എത്തുക.

ബേസില്‍ ജോസഫ് ആണ് പ്രോമോ സോങ്ങിന്റെ സംവിധാനം. ക്യാമറ സംവിധാനം സമീര്‍ താഹിര്‍ നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം അജയന്‍ ചാലിശ്ശേരിയാണ്.
കോസ്റ്റ്യൂം മഷര്‍ ഹംസ, മെയ്ക്ക് അപ്പ് റോണക്‌സ് സേവ്യര്‍, എഡിറ്റര്‍ ചമന്‍ ചാക്കോ, സൗണ്ട് നിതിന്‍ ലൂക്കോസാണ്.

കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്, ബേസില്‍ ജോസഫിനോടൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Previous articleഒരാള്‍ക്ക് 8 ജീവന്‍ രക്ഷിക്കാനാവും! സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്റെ ജീവിതവും മാറിമറിഞ്ഞേനെ!!! അവയവദാന സത്യപ്രതിജ്ഞ ചെയ്ത് മീന
Next articleഇപ്പോള്‍ കാണിച്ച സ്നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി!!! വിനയന്‍