ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. മികച്ച വിജയം നേടിയ സിനിമ ഒടിടി റിലീസിനെത്തുകയാണ്. ഡിസംബർ 22 മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ ജയ ജയ ജയ ജയ ഹേ സ്ട്രീം ചെയ്യും. വിപിൻ ദാസാണ് സിനമ സംവിധാനം ചെയ്തത്.
വിവാഹിതരായ നവദമ്പതികൾ തമ്മിലുള്ള ആന്തരിക കലഹങ്ങളും വിവാഹത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രയാസങ്ങളും ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. സംവിധായകനും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.ആനന്ദ് മന്മഥൻ, കുടശ്ശനാട് കനകം, അജു വർഗീസ്, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ്, സുധീർ പറവൂർ, മഞ്ജു പിള്ള, നോബി മാർക്കോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തിയത്.
അങ്കിത് മേനോൻ ആണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ജയ ജയ ജയ ജയ ഹേയുടെ ഛായാഗ്രഹണം ബബ്ലു അജുവും എഡിറ്റിംഗ് ജോൺകുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്.ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്. അമൽ പോൾസൻ സഹ നിർമ്മാണവും നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണനുമാണ്
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…