‘ഇതില്‍ ഒരു ബ്രില്യന്‍സും ഇല്ല എന്ന് പോലും മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചില്ല എന്നുള്ളത് അത്ഭുതം’

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഇതില്‍ ഒരു ബ്രില്യന്‍സും…

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഇതില്‍ ഒരു ബ്രില്യന്‍സും ഇല്ല എന്ന് പോലും മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചില്ല എന്നുള്ളത് അത്ഭുതമെന്നാണ് ബാസിത്ത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സിനിമ കണ്ട ശേഷം കണ്‍ഫ്യൂഷന്‍ ബാക്കിനില്‍ക്കുന്നവര്‍ക്ക് വേണ്ടി.
ആയതിനാല്‍ സ്‌പോയ്‌ലര്‍ അലര്‍ട്ട്.
സിനിമ കണ്ട പല സുഹൃത്തുകള്‍ക്കും അത് ജയിംസ് കണ്ട സ്വപ്നം ആണ് അല്ലാണ്ട് ഇതില്‍ ഒരു ബ്രില്യന്‍സും ഇല്ല എന്ന് പോലും മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചില്ല എന്നുള്ളത് അത്ഭുതം തന്നെ.
തീറ്റയേറ്ററില്‍ നിന്നും ഇതെന്താ സംഭവം എന്നും പറഞ്ഞു പലരും വായും പൊളിച്ചിറങ്ങിപ്പോകുന്നത് കണ്ടിരുന്നു.അതെ സംഭവം തന്നെ ottക്ക് ശേഷവും ആവര്‍ത്തിക്കുന്നു.
കുറെപേര്‍ കഥയെന്തന്നറിയാതെ ജയിംസും കൂട്ടരും അവിടെയിറങ്ങി നാടകം കളിച്ചു അരങ്ങ് തകര്‍ത്തു എന്നൊക്കെയുള്ള കുറെ ബ്രില്യന്‍സിനു പിന്നാലെയും.
ഇനി കഥയിലേക്ക് കടക്കാം.
പ്രോഗ്രാം കഴിഞ്ഞ് വേളാങ്കണ്ണിയൊക്കെ സന്ദര്‍ശിച്ചു മടക്കയാത്രയിലാണ് ജയിംസും സംഘവും.ബസ്യാത്രക്കിടെ എല്ലാവരും ഉച്ചയുറക്കത്തില്‍ മുഴുകുന്നു.
ഇവിടെയാണ് നമ്മുടെ ജയിംസിന്റെ പകല്‍സ്വപ്നം ആരംഭിക്കുന്നത്.സിനിമയുടെ (22-ാംമിനിറ്റു 45-ാം സെക്കന്‍ഡ്).
വണ്ടിയൊന്നു നിര്‍ത്തിക്കെ എന്ന് ജയിംസ് പറയുന്നതാണ് സ്വപ്നത്തിലെ ആദ്യ ഡയലോഗ്.ആ ഡയലോഗിലെ സൗണ്ട് മോഡുലേഷന്‍ വരെ സ്വപ്നത്തിലേക്ക് കടക്കുന്ന മനുഷ്യന്റെ ശബ്ദത്തില്‍ ഉണ്ടാകുന്ന വെത്യാസം പോലെ തന്നെ ലിജോ change ചെയ്തു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്.ആ ഡയലോഗ് ഒന്നുകൂടി ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ഈ പകല്‍ സ്വപ്നം അവസാനിക്കുന്നത് സിനിമയുടെ (1മണിക്കൂര്‍ 43-ാംമിനിറ്റ് 39സെക്കന്റിലാണ്).ഈ ഫ്രെയിം കൃത്യമായി ശ്രദ്ധിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ഇത് ജയിംസ് കണ്ട സ്വപ്നം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കാണ്ടു പോകുന്നത്.
ഈ ഫ്രെയിമില്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന് അന്തംവിട്ടു പുറത്തേക്ക് നോക്കിയിരിക്കുന്ന ജയിംസിനെ കാണാം.
ഒരു പക്ഷെ ആ ഫ്രെയിം കുറച്ചുടെയെങ്കിലും ക്ലോസ് ആയിരുന്നു വെച്ചിരുന്നതെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇത്രയും കണ്‍ഫ്യൂഷന്‍ സിനിമയില്‍ ഉണ്ടാകില്ലായിരുന്നു എന്ന് തോന്നുന്നു.അതുമല്ലേ ബസിനുള്ളില്‍ നിന്നും ജയിംസിന്റെ ഒരു ക്ലോസ് ഷോട്ട് ഉണ്ടായിരുന്നേലും അതൊരു സ്വപ്നം ആയിരിന്നു എന്ന് പ്രേക്ഷകന് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.
മറ്റൊരിടത്തു കൂടി ഇത് സ്വപ്നം ആയിരുന്നു എന്ന് കാണിക്കുന്നതിന് ഒരു ക്ലൂ സംവിധായകന്‍ ദൃശ്യവല്‍ക്കരിക്കുന്നുണ്ട്.
സിനിമയുടെ (22ാം മിനിറ്റ് 29ാം സെക്കന്‍ഡില്‍) അതായത് ജയിംസിന്റെ സ്വപ്നം ആരംഭിക്കുന്നതിനു തൊട്ടു മുന്നേ ബസിന്റെ സൈഡഗ്ലാസ്സ് കടകടാന്നു കിടന്നടിക്കുന്ന ഒരു ഷോട്ട് കാണിക്കുന്നുണ്ട്.
ഇതേ സെയിം ഷോട്ട് തന്നെ ചിത്രത്തിന്റെ (1മണിക്കൂര്‍ 31ാം മിനിറ്റ് 15ാം സെക്കന്‍ഡില്‍) ജയിംസ് മുടിവെട്ടുവാനായിരിക്കവേ കണ്ണാടിയിലേക്ക് നോക്കുമ്പോള്‍ അവിടെ ആ ശബ്ദം ജസ്റ്റ് ഒന്ന് മെന്‍ഷന്‍ ചെയ്ത് പോകുന്നുണ്ട്.
അങ്ങനൊരു ക്ലൂ ലിജോ അവിടെ പ്‌ളേസ് ചെയ്യുവാന്‍ ഒരു കാരണം കൂടി ഉണ്ട്.നമ്മള്‍ ചില സ്വപ്നങ്ങള്‍ക്കിടയില്‍ ഒന്ന് ഞെട്ടിയ ശേഷം വീണ്ടും ആ സ്വപ്നത്തിന്റെ ബാലന്‍സ് കാണുവാറുണ്ട്.ജയിംസിനും അത് തന്നെയാണ് അവിടെ സംഭവിക്കുന്നത്.
ജയിംസ് കാണുന്ന ഒരു സ്വപ്നം എന്നതിനപ്പുറത്തേക്ക് ഒരു ബ്രില്ലിയന്‍സും ഇതിലില്ല.പിന്നെ ആളെ കണ്‍ഫ്യൂഷന്‍ ആക്കാന്‍ ഒരു പട്ടിയെ ചുമ്മാ ബസിന്റെ പിന്നാലെ ഓടിച്ചു വി ടുന്നുണ്ട് സംവിധായകന്‍.അത് പുള്ളിയുടെ സ്ഥിരം പരിപാടിതാണ്.
ചുരുളിയിലൊക്കെയും ആളെ കണ്‍ഫ്യൂസാക്കുവാന്‍ വേണ്ടി പുള്ളി കുറച്ചു പൊടിക്കൈ ഒക്കെ വാരി വിതറിയിട്ടുണ്ട്.പുള്ളിക്കറിയാം ഇങ്ങനെ ന്തേലും ഇട്ട് കൊടുത്താലേ ആളുകള്‍ അതെന്താ ഇതെന്താ എന്നൊക്കെ പറഞ്ഞു സോഷ്യല്‍മീഡിയയില്‍ തല പുകയുന്ന ചര്‍ച്ചകളില്‍ മുഴുകു എന്നുള്ളത്.
പിന്നെ പട്ടിയുടെ കേസില്‍ സംവിധായകന് വേണേല്‍ മറ്റൊരു ന്യായം നിരത്താന്‍ സാധിക്കും.നമ്മുടെ പഴമക്കാര്‍ ഒക്കെ പറയുന്ന പോലെ ബാധകേറുക എന്നൊന്നുണ്ട്.ബസ് ആ നാട്ടില്‍ എത്തിയപ്പോള്‍ ജയിംസില്‍ സുന്ദരത്തിന്റെ ബാധ കേറിയിട്ടുണ്ടെല്‍ പട്ടിക്ക് അത് കാണാന്‍ കഴിയും അങ്ങനെ പിന്നാലെ ഓടി എന്നൊരു ന്യായം ലിജോക്ക് പറയാം.
പക്ഷെ ലോജിക്കിന്റെ വിഷയം വരും.സ്വപ്നം വരെയുള്ള ഭാഗത്തു ലോജിക് പ്രശ്‌നം എവിടെയും വരുന്നില്ല.കാരണം നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഏറക്കുറെ ലോജിക്കിന് വിപരീതം ആയതിനാല്‍ അതിനുള്ളില്‍ എന്ത് വേണേലും ചിത്രീകരിക്കാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.