ചാക്കോച്ചന്റെ അപരനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ; വീഡിയോ പങ്കുവെച്ച് നടന്‍

സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി ഏറ്റവും കൂടുതല്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ”ദേവദൂതര്‍ പാടി..” എന്ന ഗാനമാണ്. ഇപ്പോഴിതാ താരത്തെ അനുകരിച്ച് ഭാസ്‌കര്‍ അരവിന്ദ്…

സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി ഏറ്റവും കൂടുതല്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ”ദേവദൂതര്‍ പാടി..” എന്ന ഗാനമാണ്. ഇപ്പോഴിതാ താരത്തെ അനുകരിച്ച് ഭാസ്‌കര്‍ അരവിന്ദ് എന്ന കലാകാരന്‍ ഈ പാട്ടിന് ചുവടുവെച്ചിരിക്കുകയാണ്.

ചാക്കാച്ചോന്റെ മേക്കോവറിലാണ് ഭാസ്‌കറുമെത്തിയിരിക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളുമടക്കമുള്ളവര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് വലിയ പ്രശംസ നേടുകയാണ് ഈ കലാകാരന്‍. സിനിമ രംഗത്ത് നിന്നുള്ള നിരവധി പേരാണ് ഭാസ്‌ക്കറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.