‘ബീസ്റ്റ്’…!! നിര്‍മ്മാതാക്കള്‍ക്ക് ആശങ്ക..!! ആരാധകര്‍ക്ക് നിരാശ..!!

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. നാളുകള്‍ക്ക് ശേഷം ഒരു വിജയ് ചിത്രം തീയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഒരു വമ്പന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ… ചിത്രത്തിന്റെ പ്രദര്‍ശനത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ആരാധകരിലും സിനിമയുടെ നിര്‍മ്മാതാക്കളിലും ആശങ്ക തീര്‍ക്കുകയാണ് .. റിലീസിന് നാളുകള്‍ എണ്ണി കാത്തിരിക്കെ നിരവധി വിവാദങ്ങള്‍ സിനിമയുടെ പേരില്‍ ഉയരുകയാണ്.

കുവൈറ്റ്, ഖത്തര്‍ എന്നീ ഗര്‍ഫ് രാജ്യങ്ങള്‍ ബീസ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമോ എന്ന വിഷയമാണ് എല്ലവാരിലും ആശങ്കയുണ്ടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി പ്രദര്‍ശനം വിലക്കിയാല്‍ അത് സിനിമയുടെ ജിസിസി കളക്ഷനെ കാര്യമായി ബാധിക്കും എന്നത് ഉറപ്പാണ്.

അതേസമയം, യു.എഇ, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പിജി 15 സര്‍ട്ടിഫിക്കറ്റോട്കൂടിയാണ് പ്രദര്‍ശനം അനുവദിച്ചു നല്‍കിയിരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുമോ എന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു.

ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് നിലവിലെ വിലക്കിന് കാരണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാനെക്കുറിച്ച് സിനിമയില്‍ ചില ഡയലോഗുകള്‍ ഉണ്ടെന്നും പറയപ്പെടുന്നു. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായി മാറിയിട്ടുണ്ട്.

 

Previous articleനടിമാരെ റാഗ് ചെയ്യുമോ…? ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല..!! – ഷൈന്‍ ടോം ചാക്കോ
Next articleകൃഷ്ണപ്രഭ ഞെട്ടിക്കുകയാണ് ഓരോ ദിവസവും…!! ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍..!!