കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിലേക്ക് വീണ്ടും ആ സന്തോഷം തിരിച്ച് വന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിലേക്ക് വീണ്ടും ആ സന്തോഷം തിരിച്ച് വന്നു!

beena antony back to home

കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് തന്റെ ഭാര്യയും നടിയും ആയ ബീന ആന്റണിക്ക് കോവിഡ് ആണെന്നും താരം ഇപ്പോൾ ആശുപത്രിയിൽ ആണെന്നും നടനും ബീനയുടെ ഭർത്താവും ആയ മനോജ് കുമാർ പറഞ്ഞിരുന്നു. കോവിഡിന്റെ കൂടെ ന്യുമോണിയ കൂടി വന്നത് ആണ് ബീനയുടെ ആരോഗ്യത്തിനെ ബാധിച്ചിരുന്നത് എന്നും ഇനിയും ആളുകൾ കോവിഡിനെ നിസ്സാരമായി കാണരുതെന്നും നമുക്ക് വരുമ്പോഴേ അതിന്റെ വേദന അറിയത്തോളെന്നും കോവിഡ് നിസ്സാരക്കാരൻ അല്ല എന്നും മനോജ് പറഞ്ഞിരുന്നു. മനോജിന്റെയും മകന്റെയും വീഡിയോ പുറത്ത് വന്നതോടെ ഇവരുടെ ആയിരക്കണക്കിന് ആരാധകർ ആണ് ഇവർക്ക് പ്രാർത്ഥനയുമായി എത്തിയിരുന്നത്.

Beena Antony

Beena Antony

എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം സന്തോഷവാർത്തയുമായി വീണ്ടും മനോജ് എത്തിയിരുന്നു. ബീന തന്റെ അസുഖം ഭേദമായി തിരിച്ച് വരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം മനോജ് പറഞ്ഞത്. ഇന്നലെ പൂർണ്ണ ആരോഗ്യവതിയായി ബീന തിരിച്ച് വീട്ടിലേക്ക് വന്നിരിക്കുകയാണ്. ഒൻപതാം ദിവസം ബീന അസുഖം ഭേദമായി പൂർണ്ണ ആരോഗ്യത്തോടെ വീട്ടിൽ വന്നതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ മനോജിന്റെ കുടുംബം. ഈ അവസരത്തിൽ തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച മുഴുവൻ  പേരോടും നന്ദി പറഞ്ഞു എത്തിയിരിക്കുകയാണ് മനോജ് കുമാർ. beena antony manoj kumar

മനോജിന്റെ വാക്കുകൾ ഇങ്ങനെ,  “ഒമ്പതാം ദിവസം ആശുപത്രിയിൽ നിന്നും കോവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എൻ്റെ പെണ്ണിൻ്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു. വിഷമഘട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്ന ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ അവസരത്തിൽ നന്ദി പറയുന്നു” എന്നുമാണ്.

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!