പല തവണ ഞങ്ങളുടെ ബന്ധം വേർപ്പെടുത്തി !! ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി - മലയാളം ന്യൂസ് പോർട്ടൽ
Film News

പല തവണ ഞങ്ങളുടെ ബന്ധം വേർപ്പെടുത്തി !! ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി

beena-antony

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് ബീനാ ആന്‍റണിയും ഭര്‍ത്താവ് മനോജും. കഴിഞ്ഞ ദിവസം ഇരുവരും 17 -ആം വിവാഹ വാര്‍ഷികം ആഘോഷിച്ചു. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ പല അപവാദങ്ങളും പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ അത്തരം അപവാദ പ്രചാരണങ്ങളിലും തളരാതെ, പരസ്പരം താങ്ങും തണലുമായി നേടിയെടുത്തതാണ് ഈ ജീവിതമെന്നു മനോജ്‌ പറയുന്നു. വിവാഹശേഷം പല തവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാര്‍ത്തകള്‍ നല്‍കി കൊണ്ടേയിരുന്നു. വളരെ വേഗത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്.

beena antony manoj kumar

ഇതൊക്കെ സത്യമാണോ എന്നറിയാന്‍ വിളിക്കുന്നവരും നിരവധിയായിരുന്നു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി. എന്നാല്‍ വിവാഹത്തിനു മുമ്ബ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങള്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അവള്‍ ഒരുപാട് സഹിച്ചിട്ടുണ്ട്. തിളങ്ങി നില്‍ക്കുന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. ബീനയുടെ അപ്പന്‍ വളരെ കാര്‍ക്കശ്യത്തോടെയാണ് മക്കളെ വളര്‍ത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നതു ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് ഇത്തരം കഥകള്‍. മറ്റുള്ളവരെ വേദനിപ്പിച്ച്‌ ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്. അവര്‍ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാല്‍ മതി’. മനോജ് വ്യക്തമാക്കുന്നു.

beena antony

സത്യത്തില്‍ ബീന ആന്റണി എന്ന പേരാണ് തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നത്. മറ്റൊരാളെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്തതു കൊണ്ടാണ് തെളിവുകള്‍ ഉണ്ടായിട്ടു പോലും ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താത്തത്. ഇനിയും അങ്ങനെ കാര്യങ്ങള്‍ പോകട്ടേ. മറ്റുള്ളവരുടെ സന്തോഷവും സമാധാനവും തകര്‍ത്തിട്ട് നമുക്ക് എന്തു നേട്ടം. എനിക്കും കുടുംബത്തിനും ബീനയെ അറിയാം, അവളെ സ്‌നേഹിക്കുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നുമില്ല. കൂടുതല്‍ സ്‌നേഹിച്ചും വിശ്വസിച്ചും സന്തോഷത്തോടും കൂടി !ഞങ്ങള്‍ മുന്നോട്ടു പോകും. മനോജ് പറയുന്നു

Trending

To Top
Don`t copy text!