ബീന ആന്റണിയുടെ മാസവരുമാനം നാലര ലക്ഷം രൂപ, സംഭവം ഇങ്ങനെ!

മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ബീന ആന്റണി. വർഷങ്ങൾ ആയി അഭിനയത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരത്തിന് ആരാധകരും ഏറെയാണ്. കാൽ നൂറ്റാണ്ടിലേറെയായി ബീന…

Beena Antony Monthly Income

മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ബീന ആന്റണി. വർഷങ്ങൾ ആയി അഭിനയത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരത്തിന് ആരാധകരും ഏറെയാണ്. കാൽ നൂറ്റാണ്ടിലേറെയായി ബീന അഭിനയം തുടങ്ങിയിട്ട്. ഇന്നും താരം ഈ മേഖലയിൽ ശോഭിച്ച് നിൽക്കുകയാണ്. ഇപ്പോഴും താരം പരമ്പരകളിൽ സജീവമാണ്. എന്നാൽ ബീന ആന്റണിയുടെ മാസാവരുമാനം ഏകദേശം നാലര ലക്ഷം രൂപ ആണെന്നാണ്‌ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ഈ വാർത്ത കേട്ട് സാക്ഷാൽ ബീന ആന്റണി തന്നെ ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ. വലിയൊരു തട്ടിപ്പാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ച് നടത്തിയിരിക്കുന്നത്.

Beena Antony
Beena Antony

‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് ഈ തട്ടിപ്പ് നടന്നു വന്നുകൊണ്ടിരുന്നത്. ബീന ആന്റണിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓൺലൈൻ ജോലിയിലൂടെ വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കുന്ന വീട്ടമ്മ എന്ന പേരിൽ ആണ് താരത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

Beena Antony
Beena Antony

കൊച്ചിയിലെ ഒരു വീട്ടമ്മ നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ഒടുവിൽ ഓൺലൈനിലൂടെ ജോലി കണ്ടെത്തുകയും പ്രതിമാസം നാലര ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് പരസ്യത്തിൽ പറയുന്നത്. ഈ വീട്ടമ്മയുടെ വിജയകഥ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസം ആയിരിക്കും എന്നും എന്നാൽ ഇത് യഥാർത്ഥ കഥ ആണെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Beena Antony
Beena Antony

ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് ബീന ആന്റണിയും രംഗത്ത് വന്നിട്ടുണ്ട്. തനിക് ഇത്തരത്തിൽ ഒരു സൈറ്റ് അറിയില്ല എന്നും ഈ വാർത്തയുമായി തനിക്ക് ഒരു തരത്തിലുള്ള ബന്ധം ഇല്ല എന്നും ബീന ആന്റണി പ്രതികരിച്ചു.  അതിനാൽ തന്നെ ഈ സൈറ്റിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. ഡാർക്ക് പാറ്റേൺ എന്ന തന്ത്രം ആണ് ഈ സൈറ്റ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.