Current Affairs

ഭിക്ഷാടന മാഫിയയുടെ ഞെട്ടിക്കുന്ന പ്രവർത്തന രീതി…… ഓരോ മാതാപിതാക്കളും വായിക്കേണ്ട ഒന്ന്

കേരളത്തിൽ ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു

കേരളത്തെ ആശങ്കയിലാക്കി ഭിക്ഷാടന മാഫിയ തഴച്ചു വളരുകയാണ്. മാഫിയായുടെ പ്രവർത്തനങ്ങളെകുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉള്ളതായി പോലീസും സ്ഥിരീകരിക്കുന്നു. ഭിക്ഷാടനം ഉപജീവന മാര്‍ഗ്ഗമാക്കിയ മാഫിയ സംഘം കേരളം അടക്കി വാഴുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഭിക്ഷാടനവുമായി ബന്ധപ്പെട്ടു ഏറ്റവും ഞെട്ടിക്കുന്ന വിവരം കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള അന്വേഷണം നൽകുന്നു.കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഈ തിരോധാനങ്ങളുടെ പിന്നിലെ കാരണം അന്വേഷിച്ചവർ ചെന്നെത്തുന്നത്, കുട്ടികളെ തട്ടിയെടുത്ത് അംഗവൈകല്യങ്ങളും അന്ധതയും വരുത്തി ഭിക്ഷാടനത്തിനുപയോഗിക്കുന്ന മാഫിയ നമ്മുടെ കേരളത്തിൽ ശക്തമാകുന്നു എന്ന അതി ഭീകരമായ ഒരു യാഥാർഥ്യത്തിലേക്കാണ്.

കാണാതാകുന്നതിൽ കൂടുതലും 3 വയസ്സിനും 6 വയസിനും ഇടയിലുള്ള കുട്ടികളാണ്. കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷരാകുന്ന വാർത്തകൾ ദിനം പ്രതി എന്നോണം പെരുകുകയാണ്. അടുത്തകാലത്തായി കേരളത്തിലെ പല നഗരങ്ങളിലും ഇതര സംസ്ഥാനക്കാരായ ഭിക്ഷാടകരെ തട്ടിയെടുക്കപ്പെട്ടത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള കുഞ്ഞുങ്ങളുമായി വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും നാം കാണുന്നു.അടുത്തിടെ ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ ഏതു നഗരങ്ങളിലേക്കും കരാർ അടിസ്ഥാനത്തിൽ യാചകരെ നൽകുന്ന പട്ടാമ്പി കേന്ദ്രീകരിച്ചുള്ള ഒരു വൻ മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭിക്ഷാടന സംഘത്തെ നിയന്ത്രിക്കുന്നത് ഇവരാണെന്നാണ് കണ്ടെത്തൽ. നിയമങ്ങള്‍ സംരക്ഷിക്കേണ്ട പോലിസ് തന്നെ വേണ്ട ഒത്താശ ചെയ്യുന്നു എന്നതാന് സത്യം.

യാചക നിരോധന മേഖല എന്ന ബോര്‍ഡ് വയ്ക്കുന്നതോടെ തീരുന്നതാണ് അവരുടെ ഉത്തരവാദിത്തം എന്ന രീതിയിലാണ് പലപ്പോഴും പോലീസിന്റെ പ്രവർത്തനം. റോഡരികിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരെയും കണ്ടത്തെി പുനരധിവാസ കേന്ദ്രങ്ങളിങ്ങളില്‍ പൊലീസ് എത്തിക്കാറുണ്ടെങ്കിലും ഭിക്ഷാടന സംഘങ്ങളില്‍ പെടുന്നവരെ പിടികൂടാൻ അത്രയും ശുഷ്‌കാന്തി അവർ കാണിക്കാറില്ല.ക്ഷേത്രം-പള്ളി പരിസരങ്ങള്‍, ബസ് സ്റ്റാന്റുകള്‍, കടവരാന്തകള്‍ എന്നിവിടങ്ങളെല്ലാം അന്യ സംസ്ഥാനക്കാരായ ഭിക്ഷാടകർ കയ്യടക്കിയിരിക്കുന്നത് പതിവ് കാഴ്ചയാണ്. മാഫിയ സംഘത്തില്‍ നിന്ന് വിഹിതം പറ്റുന്ന പോലുസുകാരുടെ പിന്തുണയാണ് ഇത്തരം സംഘങ്ങള്‍ക്ക് തുണയാകുന്നത് എന്നതും അവഗണിക്കാനാവാത്ത കാര്യം തന്നെയാണ്.രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരും ജാഗ്രത പാലിക്കുക എന്നതാണ് ഇതിൽ നമുക്ക് ചെയ്യാൻ കഴിയുന്നത്.

ഭിക്ഷ ചോദിച്ചു വരുന്നവരെ നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുക. സ്കൂളിലേക്കും മറ്റും പോകുന്ന കുട്ടികളോട് അപരിചിതരായ ആളുകളുടെ വാഹനങ്ങളിൽ കയറരുതെന്നു പറഞ്ഞു മനസ്സിലാക്കണം. അന്യരുടെ വണ്ടിയ്ക്ക് കൈ കാണിച്ച് നിര്‍ത്തി സ്കൂളിലേയ്ക്കും വീട്ടിലേയ്ക്കും പോവുക എന്ന രീതി നമ്മുടെ കുട്ടികളുടെ ഇടയിലുണ്ട്. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല.വീടിന്റെ പരിസരങ്ങളിലോ മറ്റോ അറിയാത്ത വാഹനങ്ങൾ , വ്യക്തികൾ എന്നിവരെ കാണുകയാണെകിൽ അവരോടു എന്താണ് അവിടെയെത്തേണ്ട കാര്യമെന്ന് മുതിർന്നവർ ചോദിക്കാൻ തയ്യാറാകണം. വീടുകളിൽ വിൽപ്പനക്കു വരുന്നവരിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാതിരിക്കുക. നമ്മുടെ അഞ്ജത മൂലം നമ്മുടെ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയാതിരിക്കുക. അതിനായി നമ്മള്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Trending

To Top
Don`t copy text!