ലണ്ടനില്‍ നിന്ന് കവര്‍ന്ന ആഡംബര കാര്‍ പൊങ്ങിയത് പാക്കിസ്ഥാനില്‍!!! വിദഗ്ദ മോഷ്ടാക്കളെ കുടുക്കിയത് അബദ്ധം

ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ആഡംബര കാര്‍ പൊങ്ങിയത് കിലോ മീറ്ററുകള്‍ക്കപ്പുറത്ത് പാക്കിസ്ഥാനില്‍. ഏകദേശം ആറു കോടി രൂപ വിലയുള്ള ബെന്റലി മുള്‍സാനാണ് മോഷണം പോയത്. ഉടമയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ പാക്കിസ്ഥാനില്‍ കണ്ടെത്തിയത്.…

ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ആഡംബര കാര്‍ പൊങ്ങിയത് കിലോ മീറ്ററുകള്‍ക്കപ്പുറത്ത് പാക്കിസ്ഥാനില്‍. ഏകദേശം ആറു കോടി രൂപ വിലയുള്ള ബെന്റലി മുള്‍സാനാണ് മോഷണം പോയത്. ഉടമയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ പാക്കിസ്ഥാനില്‍ കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് വാഹനം കവര്‍ന്ന സംഘം കാര്‍ ബ്രിട്ടനില്‍ നിന്നും പാക്കിസ്ഥാന്‍ വരെ എത്തിക്കുന്നതില്‍ വിജയിച്ചു. പക്ഷേ പാക്കിസ്ഥാനില്‍ പിടിവീണു.

‘വിദഗ്ധരായ’ മോഷ്ടാക്കള്‍ക്ക് പറ്റിയ അബദ്ധമാണ് അവരെ കുടുക്കിയത്. കറാച്ചിയിലെ ഡിഫെന്‍സ് ഹൗസിങ് അതോറിറ്റിയുടെ പ്രദേശത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്.
ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യ വിവരത്തിലാണ് പാക്ക് കസ്റ്റംസ് പരിശോധന നടത്തിയത്.

പാക്കിസ്ഥാനിലെ മുന്‍ സൈനികര്‍ക്കു വേണ്ടി പണി കഴിപ്പിച്ച വീടുകളുള്ളതാണ് ഡിഎച്ച്എ പ്രദേശം. കറാച്ചിയിലെ ആഡംബര വസതികളുള്ള മേഖല കൂടിയാണ്. പട്ടാളക്കാര്‍ക്ക് പണിത വീടുകളാണെങ്കിലും പണക്കാരുടെ കോളനിയാണ്.

കാറിന് പാക്കിസ്ഥാനി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിരുന്നെങ്കിലും റജിസ്ട്രേഷന്‍ രേഖകളും മറ്റും വ്യാജമായിരുന്നു. ബെന്റ്ലി മുള്‍സാന്റെ ഷാസി നമ്പര്‍ പരിശോധിച്ചാണ് അധികൃതര്‍ മോഷണ വാഹനം തന്നെയെന്ന് ഉറപ്പിച്ചത്. വാഹനം കൈവശം വച്ചിരുന്ന പാക്കിസ്ഥാനി ഇത് മോഷ്ടിച്ച വാഹനമാണെന്നു സമ്മതിച്ചുവെന്നാണ് പാക്കിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, കാറിന്റെ രേഖകളെല്ലാം ശരിയാക്കി നല്‍കാമെന്നു കാര്‍ വിറ്റയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ഇയാള്‍ പറയുന്നു. ലണ്ടനില്‍ നിന്നും മോഷ്ടിച്ച കാര്‍ കറാച്ചിയില്‍ നിന്നും തിരിച്ചു പിടിച്ച ശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ചിത്രം കറാച്ചി അലേര്‍ട്ട്സ് ട്വീറ്റ് ചെയ്തു.

കാര്‍ വിദഗ്ധമായി മോഷ്ടിച്ച് പാക്കിസ്ഥാന്‍ വരെ എത്തിച്ചെങ്കിലും കാറിലുണ്ടായിരുന്ന ട്രാക്കിങ് ഉപകരണം മോഷ്ടാക്കള്‍ കണ്ടിട്ടില്ലായിരുന്നു. ഇതാണ് വളരെ പെട്ടെന്ന് തന്നെ
കാര്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്.