August 10, 2020, 1:36 AM
മലയാളം ന്യൂസ് പോർട്ടൽ
News

ഇങ്ങനെ പറഞ്ഞു പറ്റിക്കരുതായിരുന്നു !! ബെവ്‌കോ ആപ്പ് ശെരിക്കും ആപ്പായി, പരിതാപ അവസ്ഥയിൽ മദ്യ ഉപഭോക്താക്കൾ

ഓൺലൈൻ മദ്യവില്പനക്ക് വേണ്ടി സർക്കാർ ഇറക്കിയ ബെവ്‌കോ ആപ്പ് ശെരിക്കും ആപ്പായി മാറിയെന്നു മദ്യ ഉപഭോക്താക്കൾ, ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് ആപ്പ് എത്തുമെന്ന് ആയിരുന്നു സർക്കാർ അറിയിച്ചത്, എന്നാൽ ആപ്പ് എത്തിയത് പതിനൊന്നു മണിക്കായിരുന്നു. ഉറക്കമിളച്ച് കാത്തിരുന്നിട്ടും അതിന്റെ ഫലം ഉപഭോക്താക്കൾക്ക് കിട്ടിയില്ല. ആപ്പിലേക്ക് എത്താനുള്ള ഒ.ടി.പി നമ്ബര്‍ ലഭിക്കാത്തതാണ് പലര്‍ക്കും വിനയായത്. ഒ.ടി.പി. നമ്ബര്‍ ലഭിച്ചവര്‍ക്കാകട്ടെ ഇന്ന് രാവിലെ 9 മണിവരെ കിണഞ്ഞ് ശ്രമിച്ചിട്ടും മദ്യം ബുക്ക് ചെയ്യാന്‍ കഴിഞ്ഞതുമില്ല.

എസ്.എം.എസ് വഴി സന്ദേശമയച്ച്‌ കാത്തിരുന്നവര്‍ക്കും നിരാശയായിരുന്നു ഫലം. സന്ദേശം റിസീവ്ഡ് എന്ന് മൊബൈല്‍ ഫോണില്‍ കാണിക്കുന്നുണ്ടെങ്കിലും തിരിച്ച്‌ മറുപടയൊന്നും ലഭിക്കുന്നില്ല. ഇതോടെ മെസേജ് ബെവ്‌കോയുടെ മദ്യവിതരണത്തിനായുള്ള ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. രാവിലെ ആപ്പ് ഹാങ്ങായെന്നും പരാതിയുണ്ട്. പുതുതായി ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതാണ് മറ്റൊരുപ്രശ്നം. ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ്പ് ആളുകള്‍ ലോഡ്‌ ചെയ്യുന്നത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച്‌ 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറന്നത്. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഭൂരിഭാഗം മദ്യ ഉപഭോക്താക്കള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. ആപ്പിന്റെ തകരാണോ, അതല്ല ഇത് രൂപകല്‍പ്പന ചെയ്ത കമ്ബനിയുടെ പിടിപ്പ്കേടാണോ ഇതിന് കാരണമെന്ന് വ്യക്തമായിട്ടില്ല. 18 ഓളം അപേക്ഷകരില്‍നിന്ന് മികച്ച 5 കമ്ബനികളെ തെരഞ്ഞെടുത്താണ് ഇപ്പോഴത്തെ കമ്ബനിയെ തെരഞ്ഞെടുത്ത് എന്നാണ് ഇന്നലെ എക്സൈസ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന ദിശയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Related posts

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും വഴി ആയിരുന്നു അപകടം …!!

WebDesk4

മകളുടെ വിവാഹത്തിന് അമ്മയുടെ വക സമ്മാനം 14 ലക്ഷം രൂപ, ഒൻപത് മാസങ്ങൾക്ക് ശേഷം വീണ്ടും മകൾക്ക് സർപ്രൈസുമായി അമ്മ

WebDesk4

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു !! അപ്ലിക്കേഷൻ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ പ്രസിഡൻറ്

WebDesk4

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

WebDesk4

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

WebDesk4

കൊറോണ, ബിവറേജസ് കോർപറേഷൻ അടച്ചിടും

WebDesk4

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ കടുത്ത രോക്ഷത്തിൽ പിണറായി

WebDesk4

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും !! വീശുന്നത് 200 കിമീ വേഗത്തിൽ

WebDesk4

വരന്മാർ കോറോണയിൽ കുടുങ്ങിപ്പോയി !! നാളെ നടക്കാനിരുന്ന പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റി വെച്ചു

WebDesk4

ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ സാധ്യത !! പുതിയ വിവരങ്ങൾ പുറത്ത് വിട്ട് സർക്കാർ

WebDesk4

പറഞ്ഞ സ്ത്രീധനം കിട്ടാഞ്ഞതിനാല്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Webadmin

അച്ഛനമ്മമാർ ഇരുവശത്ത്, മക്കൾ നടുവിലായി! ദഹനം കഴിഞ്ഞു

WebDesk4
Don`t copy text!