എന്തുകൊണ്ട് പ്രണവിനെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ എഴുതിയില്ല..?

മലയാളത്തിന് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. ഇപ്പോള്‍ അദ്ദേഹം സംവിധാന രംഗത്ത് സജീവമല്ലെങ്കിലും പുതിയ സിനിമകള്‍ കാണുകയും അതിനെ കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും അദ്ദേഹം മറക്കാറില്ല. എന്നാല്‍ പ്രണവ്…

മലയാളത്തിന് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. ഇപ്പോള്‍ അദ്ദേഹം സംവിധാന രംഗത്ത് സജീവമല്ലെങ്കിലും പുതിയ സിനിമകള്‍ കാണുകയും അതിനെ കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും അദ്ദേഹം മറക്കാറില്ല. എന്നാല്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ ഹൃദയത്തെ കുറിച്ച് ഭദ്രന്‍ എന്ത്‌കൊണ്ട് ഒന്നും പറഞ്ഞില്ല അല്ലെങ്കില്‍ തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചില്ല എന്ന ചോദ്യം എല്ലാ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.

ഹൃദയം എന്ന സിനിമയെ കുറിച്ചും പ്രണവ് മോഹന്‍ലാലിനെ കുറിച്ചും തന്റെ അഭിപ്രായം കുറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭദ്രന്‍. സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു… . പ്രണവിനെ കുറിച്ച് എന്തുകൊണ്ടാണ് എഴുതാത്തത് എന്ന് പലരും ചോദിച്ചിരുന്നു, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി. എന്നും ഭദ്രന്‍ പറഞ്ഞു.പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.

പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകര്‍ വാട്‌സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു , ഒരു അഭിനേതാവിന്റെ നല്ല പെര്‍ഫോമന്‍സിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രന്‍ സര്‍ എന്തേ ‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നു പോയി. പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി,

‘ഹൃദയ’ത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുള്‍ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു… എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.