മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍; നീലരാത്രിയുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍ നീലരാത്രിയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയ്‌ലര്‍. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി എത്തുന്ന ചിത്രത്തില്‍ ഭഗത് ഇമ്മാനുവല്‍, ഹിമ ശങ്കരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.…

മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍ നീലരാത്രിയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയ്‌ലര്‍. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി എത്തുന്ന ചിത്രത്തില്‍ ഭഗത് ഇമ്മാനുവല്‍, ഹിമ ശങ്കരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രണയത്തിനും സസ്‌പെന്‍സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യയിലെ എല്ലാ ഭാഷകളിലും എത്തുന്ന ചിത്രം, ഡയലോഗുകള്‍ ഇല്ലാത്ത ചിത്രം എന്നീ പ്രത്യേകതകള്‍ കൊണ്ട് ചിത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഡബ്‌ളിയു ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോബി മാത്യുവാണ്. ചിത്രത്തില്‍ മണികണ്ഠന്‍ പട്ടാമ്പി, ജയരാജ് വാര്യര്‍, വൈഗ, വിനോദ് കുമാര്‍, സുമേഷ് സുരേന്ദ്രന്‍, ബേബി വേദിക എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എസ്ബി പ്രജിത്താണ്. സംഗീതം അരുണ്‍ രാജ്, എഡിറ്റര്‍ സണ്ണി ജേക്കബ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ സദാനന്ദന്‍, അനൂപ് വേണുഗോപാല്‍. ലൈന്‍ പ്രൊഡ്യൂസര്‍ നോബിന്‍ വര്‍ഗ്ഗീസ്, സിറാജുദ്ദീന്‍, മാനുവല്‍ ലാല്‍ബിന്‍.

https://youtu.be/6BuvuedVlFM

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, കല അനീഷ് ഗോപാല്‍, മേക്കപ്പ് രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവന്‍, സ്റ്റില്‍സ് രഘു ഇക്കൂട്ട്, ഡിസൈന്‍ രമേശ് എം ചാനല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രശാന്ത് കണ്ണൂര്‍. സ്‌പെഷ്യല്‍ എഫക്ട്‌സ്-ആര്‍ കെ, മിക്‌സ്- ദിവേഷ് ആര്‍. നാഥ്, പിആര്‍ഒ എ.എസ്. ദിനേശ്.