‘ലാമ…ലാമ….’ ഭഗവാന്‍ ദാസന്റെ രാമരാജ്യം- സോങ് ടീസര്‍

നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമയിലെ ‘ലാമ…ലാമ….’ എന്ന സോങ് ടീസര്‍ പുറത്തുവിട്ടു. സംഗീത സംവിധായകന്‍: , : ഗണേഷ് മലയത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു…

നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമയിലെ ‘ലാമ…ലാമ….’ എന്ന സോങ് ടീസര്‍ പുറത്തുവിട്ടു. സംഗീത സംവിധായകന്‍: , : ഗണേഷ് മലയത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു ശിവശങ്കര്‍ ആണ്. ആലാപനം: സൂരജ് സന്തോഷ്.

ചിത്രത്തിന്റെ പൂജ ഐഎംഎ ഹൌസില്‍ നടന്ന ചടങ്ങില്‍ ഷാജി കൈലാസ് ആണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. സിബി മലയില്‍ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ റോബിന്‍ റീലിസ് പ്രൊഡക്ഷന്‍സിന്റെ ലോഗോ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രകാശനം ചെയ്തു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു.

നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആളാണ് റഷീദ് പറമ്പില്‍. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ടി ജി രവി , അക്ഷയ് രാധാകൃഷ്ണന്‍, ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി, ശ്രീജിത്ത് രവി, നന്ദന രാജന്‍, റോഷ്ന ആന്‍ റോയ് എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം വിഷ്ണു ശിവശങ്കര്‍, ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍, കലാസംവിധാനം സജി കോടനാട്, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സഹസംവിധാനം വിശാല്‍ വിശ്വനാഥന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ രാജീവ് പിള്ളത്ത്, പ്രൊജക്റ്റ് ഡിസൈനര്‍ രജീഷ് ഒറ്റപ്പാലം, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, വിഎഫ്എക്‌സ് റീല്‍മോസ്റ്റ് സ്റ്റുഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആഷിഫ് അലി, പരസ്യകല ബൈജു ബാലകൃഷ്ണന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് വിശ്വനാഥന്‍, വിനയ് ചെന്നിത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അരുണ്‍ കെ വാണിയംകുളം, ദിപിന്‍ ദാസ്, ആദര്‍ശ് ബാബു, പൊന്നു ഗന്ധര്‍വ്.