അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ മനസ്സിലേക്ക് വന്നത് ആ ചിന്ത ആയിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ മനസ്സിലേക്ക് വന്നത് ആ ചിന്ത ആയിരുന്നു!

മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. ഒരു പക്ഷെ നായികമാരെ പോലെ തന്നെ പ്രശസ്തി ഭാഗ്യലക്ഷ്മിക്ക് ഉണ്ടെന്നു തന്നെ പറയാം. അടുത്തിടെയാണ് താരം റീലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ പങ്കെടുത്തത്. നിരവധി ചർച്ചകൾക്കും മറ്റും താരത്തിന്റെ മൽത്സരം വഴി തെളിച്ചു. പരുപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്നപ്പോൾ ആണ് താരത്തിന്റെ മുൻഭർത്താവിന്റെ വിയോഗ വാർത്ത ബിഗ് ബോസ് ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. വീട്ടിൽ പോകണോ എന്ന് ബിഗ് ബോസ് ചോദിച്ചപ്പോൾ വേണ്ട എന്ന് മറുപടിയും താരം നൽകിയിരുന്നു. ശേഷം അധികം വൈകാതെ താരം പരുപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പരുപാടിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പരിപാടിയെ കുറിച്ച് തന്റെ മനസ്സ് തുറക്കുകയാണ് താരം.

Bhagyalakshmi about love

Bhagyalakshmi about love

ബിഗ് ബോസ് വീട്ടിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വാധിച്ച് ചെയ്തത് പാചകവും ടാസ്ക്കുകളും ആയിരുന്നു. അവിടെ ഉള്ളവർ എന്റെ മക്കളെ പോലെ ആയിരുന്നു. അത് കൊണ്ട് തന്നെ അവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു. ടാസ്ക്കുകളിലും നല്ല എനർജി ആയിരുന്നു എല്ലാവര്ക്കും. ബിഗ് ബോസ്സിൽ വെച്ച് ഭർത്താവിന്റെ വിയോഗ വാർത്ത വന്നപ്പോൾ ഞാൻ ശരിക്കും തകർന്ന് പോയി. ഏകദേശം 21 വര്ഷം ആയി ഞാനും അദ്ദേഹവും തമ്മിൽ പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട്. എന്നിട്ടും അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ ആദ്യം എന്റെ മനസ്സിൽ വന്നത് അദ്ദേഹവുമായുള്ള പഴയ ഓർമ്മകൾ ആയിരുന്നു. നഷ്ട്ടപെടുമ്പോഴേ നമുക്ക് എന്തിന്റെയും വില മനസ്സിലാക്കു എന്ന് പറയുന്നത് സത്യമായ കാര്യം ആണ്.

വിലപ്പെട്ട എന്തോ നഷ്ട്ടപെട്ടു എന്ന തോന്നൽ ആയിരുന്നു എനിക്ക് അപ്പോൾ. മക്കളെ കുറിച്ചായിരുന്നു എന്റെ മനസ്സ് മുഴുവൻ. അവർ ഇത് എങ്ങനെ ഉൾക്കൊള്ളും എന്ന ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾ അപ്പോൾ ഓരോന്നായി എന്റെ മനസ്സിലേക്ക് അപ്പോൾ വരുകയായിരുന്നു. നഷ്ടപ്പെടുമ്പോൾ ആണ് നമ്മുക്ക് ഏതൊരു ബന്ധത്തിന്റെയും വില തിരിച്ചറിയാൻ കഴിയുക എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Trending

To Top
Don`t copy text!