മകളുടെ ചിത്രം ഇത്രനാളും പുറത്ത് വിടാതിരുന്നതിന്റെ കാരണം അത്!

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ…

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ ഇത് ആരാധകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു. കാരണം താൻ ഗർഭിണി ആണെന്ന തരത്തിലെ ഒരു ചിത്രമോ പോസ്റ്റോ ഒന്നും ഗർഭകാലത്ത് ഭാമയിൽ നിന്ന് ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം എന്നാൽ തന്റെ ഗർഭകാലത്തെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരിൽ നിന്ന് മറച്ചു പിടിച്ചിരിക്കുകയായിരുന്നു.bhama-with-arun

ഭാമ ഒരു കുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത പുറത്ത് വന്നത് മുതൽ ഭാമ തന്റെ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയിരുന്നു ആരാധകരും. പലരും ഇതിനെപറ്റി താരത്തോട് ചോദിച്ചിരുന്നു എങ്കിലും ഭാമയുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ ആരാധകരും നിരാശർ ആയിരുന്നു. ശേഷം തന്റെ മകളുടെ ഇമ്പ്രേഷൻസ്സ് ഫ്രെയിം ചെയ്തതിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. തങ്ങൾക്ക് അച്ഛനും അമ്മയും എന്ന നിലയിൽ തന്റെ മകൾക്ക് നൽകാൻ പറ്റിയ ഏറ്റവും മനോഹരമായ സമ്മാനമാണ് ഇതെന്ന് താരം പറഞ്ഞിരുന്നു. അപ്പോഴും മകളുടെ മുഖം താരം ആരാധകരെ കാണിച്ചിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം ആണ് തന്റെ മകളുടെ ചിത്രം ഭാമ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് കുഞ്ഞിന്റെ ചിത്രം കണ്ടതിനു ശേഷം കമെന്റുമായി എത്തിയത്. എന്താണ് ഇത്രയും നാൾ കുഞ്ഞിന്റെ ചിത്രം മറ്റുള്ളവരെ കാണിക്കാതിരുന്നത് എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. കുഞ്ഞിന്റെ ചിത്രം കാണിക്കാനുള്ള ശരിയായ സമയത്ത് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് ഭാമ നൽകിയ മറുപടിയും.

 

 

 

 

 

 

 

 

 

\