‘ആന മുക്കുന്നത് കണ്ട് അണ്ണാന് മുക്കാന്‍ പറ്റുമോ’ അബു സലിമിനൊപ്പം ഭാമ- ചിത്രങ്ങള്‍

നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിക്കുകയായിരുന്നു നടി ഭാമ. 2007 സംവിധായകന്‍ ലോഹിതദാസ് ആണ് ഭാമയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. പിന്നീട് കന്നഡ സിനിമകളിലും താരം തിളങ്ങി.…

നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിക്കുകയായിരുന്നു നടി ഭാമ. 2007 സംവിധായകന്‍ ലോഹിതദാസ് ആണ് ഭാമയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. പിന്നീട് കന്നഡ സിനിമകളിലും താരം തിളങ്ങി.

BHAMA

2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്നു ഭാമ. പിന്നീട് വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ഭാമ. ഇപ്പോഴിതാ വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഭാമ ഇപ്പോള്‍. ഒപ്പം നടന്‍ അബു സലിമിനെയും കാണാം. ‘ആന മുക്കുന്നത് കണ്ട് അണ്ണാന് മുക്കാന്‍ പറ്റുമോ’, ഇതാര് ശിഷ്യയും ആശാനുമോ?, അങ്ങേരോട് മുട്ടാന്‍ പോവേണ്ട, പഴയ മിസ്റ്റര്‍ ഇന്ത്യയാണ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

2020 ലായിരുന്നു ഭാമയുടെ അരുണിന്റെയും വിവാഹം. ചേച്ചിയുടെ ഭര്‍ത്താവിന്റെ ക്ലാസ്‌മേറ്റാണ് അരുണ്‍. അവരുടെ കുടുംബവുമായും അടുപ്പമുണ്ട്. അങ്ങനെയാണ് വിവാഹാലോചന വന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.