ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്, ഭാമയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ…

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാമക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ആണുയരുന്നത്, നടി ആക്രമിച്ച കേസിൽ താരം കൂറുമാറിയതോടെ ഭാമക്കെതിരെ വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ഭാമക്കെതിരെ പോസ്റ്റുമായി എത്തിയിരുന്നു, വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്യുകയും 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച്‌ കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയുമുണ്ടായി. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ഭാമ.

സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്. ‘യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്’, എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. ‘ബി ഒപ്റ്റിമിസ്റ്റിക്’ (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം.