Film News

എന്റെ പ്രിയപ്പെട്ട ദിനം, വളരെയേറെ സന്തോഷവതിയായി ഭാമ !! ആശംസകൾ അറിയിച്ച് ആരാധകർ

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു.

കഴിഞ്ഞ ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം. സിനിമാരംഗത്തുനിന്നും നിരവധി പേര്‍ വിവാഹത്തിനെത്തിയിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹിതയായതോടെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് താരം.

bhama arun

ഇന്‍സ്റ്റഗ്രാം പേജില്‍ ജൂണിലെ തന്റെ പ്രിയപ്പെട്ട ദിവസത്തെക്കുറിച്ചുള്ളൊരു ഫൊട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് ഭാമ.കയ്യിലെ മോതിരത്തിന്റെ ചിത്രമാണ് ഭാമ പങ്കുവച്ചത്. വിവാഹ നിശ്ചയ മോതിരമാണിതെന്നും നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും ഭാമ ഒപ്പം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ഭാമയ്ക്കും അരുണിനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Trending

To Top
Don`t copy text!