ജോണ്‍ എഴുതിയത്..! ഭരതനു വേണ്ടി..!! ശ്രദ്ധ നേടുന്ന കുറിപ്പ്

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗം, മലയാള സിനിമാ ലോകത്തെ തന്നെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്… ആരാധകര്‍ക്ക് പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി അരങ്ങൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റാര് എന്ന ചിന്തയും.. അങ്ങനെയൊരു പകരക്കാര് ഉണ്ടാകില്ല…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗം, മലയാള സിനിമാ ലോകത്തെ തന്നെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്… ആരാധകര്‍ക്ക് പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി അരങ്ങൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റാര് എന്ന ചിന്തയും.. അങ്ങനെയൊരു പകരക്കാര് ഉണ്ടാകില്ല എന്ന സത്യവും നമ്മള്‍ മനസ്സിലാക്കുകയാണ്.. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ജോണ്‍ പോളിന്റെ സിനിമകളെ കുറിച്ച് അനന്തപത്മനാഭന്‍ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഭരതന്‍ എന്ന പ്രശസ്ത സംവിധായകനും ജോണ്‍പോളും ചേര്‍ന്ന് മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരുപിടി സിനിമകളെ കുറിച്ചാണ് ആ കുറിപ്പ്…. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം….

തന്റെകയ്യില്‍ ഒരു കഥയുണ്ട് എന്നുംപറഞ്ഞു ജോണ്‍ ആരെയുംപോയി കണ്ടിട്ടില്ല. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചു മഷിനിറക്കുകയിരുന്നു. ഭരതന്‍ എന്ന കലാകാരന് വേണ്ടിഎഴുതുമ്പോള്‍ ചിത്രങ്ങള്‍ക്കും ചായങ്ങള്‍ക്കും പ്രസക്തിയേറണം. 1980കളിലെ സാമൂഹ്യസാഹചര്യത്തിലേക്ക് ഒരു പൊളിച്ചെഴുത്തും നടത്തണം. ഈ നാലുസിനിമകളിലും അതുകാണാം. ആരാണ് തുണയായിട്ടുള്ളത് എന്ന് തിരിച്ചറിയാന്‍ വൈകിയാലും അതിലേക്ക് നടക്കുന്നത് അനിവാര്യമായ തീരുമാനമാണെന്ന് അത്രയെളുപ്പം മനസിലാവുന്ന കാലഘട്ടമല്ലായിരുന്നു അന്ന്. പ്രണയം തോന്നലും അതിലുണ്ടാവുന്ന ലൈംഗികതയ്ക്കും ഒരുകുഴപ്പവുമില്ലെന്ന് അന്ന് പറയുന്നത് പുതുമയായിരുന്നു. ജീവിതത്തിലെ തീക്ഷ്ണമായ ബന്ധങ്ങള്‍ ഒന്നിലൊതുക്കിയിലെങ്കിലും കുഴപ്പമില്ല എന്ന് പറയുന്നതും അന്ന് വിപ്ലവമായിരുന്നു. എന്താണ് രാഷ്ട്രീയം എന്ന് പറയുന്നത് അത്രഎളുപ്പമല്ല പ്രത്യേകിച്ച് സിനിമയില്‍. ഒരുപാട് പൂവുകള്‍ ഇതിലൂടെ വാടിയിട്ടുണ്ട് എന്ന സത്യം പറയാന്‍ ജോണിനും ഭരതനും മടിയില്ലായിരുന്നു. പറഞ്ഞ കഥകളെല്ലാം കാതോട് കാതോരം.

Movie: ചാമരം
1980ഇന്നേ കള്ളികളില്‍ ഉള്ളവര്‍ ഇന്നേ പോലെ മാത്രം പെരുമാറു. ഇതെഴുതി വെച്ചതിനു ശേഷം സമൂഹം കളികണ്ടു. സ്‌നേഹം പരിസമാപ്തിയിലെത്താന്‍ ശരീരം ഒന്നിക്കേണ്ടിയിരിക്കുന്നു. അഥവാ ശരീരം ഒന്നായിത്തീരുന്നതും കാത്ത് സ്‌നേഹം കാത്തുനില്‍ക്കുന്നു. അതിനിടയില്‍ വ്യക്തികളെ തിരഞ്ഞെടുക്കുന്നു. ചിലപ്പോള്‍ വിധി ആ കൃത്യം നിര്‍വഹിക്കുന്നു. മറ്റുചിലപ്പോള്‍ വ്യക്തിക്ക് നിര്‍ണ്ണയത്തിനുള്ള അധികാരം ലഭിക്കുന്നു,ശേഷം വിധി വീണ്ടും കളിതുടങ്ങുന്നു. വീര്‍പ്പുമുട്ടിയും ഇഷ്ടം പറഞ്ഞും നഷ്ടം അറിഞ്ഞും ശ്വാസം അതിന്റെപണിയെടുക്കുന്നു. ചാമരം പലവിധം. ഒരുവിധം ജീവിതം ഈ രസലഹരിയില്‍ ഉയരുന്നു താഴുന്നു. എരിഞ്ഞടങ്ങുന്നു.

Movie: ഓര്‍മ്മയ്ക്കായ്
1982മദ്രാസ് ജയിലിന് പുറത്തു മഴപെയ്തുതോര്‍ന്നിരുന്നു. ഈറനണിഞ്ഞ പാതയിലൂടെ നടക്കുമ്പോള്‍ ഓര്‍മ്മിച്ചത് ഒന്ന് മാത്രം. തന്റെ കുഞ്ഞിനെ. മോട്ടോര്‍ സൈക്കിളില്‍ പോകുന്നുടനീളം സംഭവിച്ചതെല്ലാം പതിയെഓര്‍ത്തെടുക്കാതെ തന്റെ കുഞ്ഞിലേക്കെത്താന്‍ കഴിയുമായിരുന്നില്ല അവള്‍ക്കു. കഥയുടെ അന്ത്യം ശുഭം എന്ന് പറയാതെ പറയുമ്പോഴും ഒരു വേദന തൊണ്ടയില്‍ ബാക്കിവെച്ചുകൊണ്ടു തിരശീല വീഴുന്നു. അല്ല ഉയരുന്നു. ഓര്‍മ്മയ്ക്കായി ബാക്കിവെച്ച തന്റെ പാതിയെ വാരിപുണര്‍ന്നുകൊണ്ടു മറ്റൊരു ജീവിതത്തിനു തിരശീല ഉയരുന്നു.

Movie: മര്‍മ്മരം 1983 ഇന്നലെയുടെ ചാരങ്ങളില്‍ ഓര്‍മ്മകളെ മറക്കുമ്പോള്‍ നാം അറിയുന്നില്ല കെടാതെനിന്നൊരു കനല്‍ത്തരി നമ്മളില്‍ ഉണ്ടെന്നു. ഇനിയും മരിക്കാത്ത ഓര്‍മ്മകളും വിടാതെ മുറുകെപ്പിടിച്ച ആഗ്രഹങ്ങളും ബാക്കിയാക്കി ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ മനസ്സിലാക്കാനും കൈപിടിക്കാനും പരസ്പരം കഴിയുമെങ്കില്‍ അതിലാണ് ജീവിതം. ”അതിലാണ് ജീവിതം” മര്‍മ്മരങ്ങളാല്‍ കൂട്ടിയോജിക്കപ്പെടുന്നു നമ്മള്‍.

Movie: ഇത്തിരിപ്പൂവേ ചുവന്നപൂവേ 1984 ആശയങ്ങള്‍ വായിച്ചുണ്ടാക്കാം. ആഘാതങ്ങള്‍ അനുഭവിച്ചറിയാം. വേര്‍തിരിച്ചറിയാനുള്ള പക്വത എപ്പോഴാണ് മനുഷ്യരില്‍ കയറികൂടുന്നതെന്നു സയന്‍സ് പറഞ്ഞുതരുന്നില്ല. അതുകൊണ്ടുതന്നെ അതിലാരും ആശങ്കപ്രകടിപ്പിക്കുന്നില്ല. പൂവുകള്‍ ചുവന്നിരിക്കുന്നത് എന്തിന്റെ ലക്ഷണമാണെന്ന് ആര്‍ക്കറിയാം? ശെരി തെറ്റുകള്‍ നിരത്തി അടിക്കുറിപ്പിട്ടു പറയാന്‍ ജീവിതം ഒരു essay writing competition അല്ലലോ. തന്റെ ജീവിതം തിരഞ്ഞെടുക്കുമ്പോള്‍ ആത്മവിശ്വാസമേറും. അതില്‍ കൂടെയുള്ളവര്‍ ചിലപ്പോള്‍ മുങ്ങും. ഒരുപാട് അലര്‍ച്ചകള്‍. അതിലുമുപരി തളര്‍ച്ചകള്‍. പൂവുകള്‍ ചുവന്നിരിക്കുന്നു. ഒടുവില്‍ വാടിയതു വെള്ളമൊഴിച്ചവര്‍.