എന്റെ അരങ്ങേറ്റം ഗുരുവായൂരിൽ വെച്ച് നടത്തി, പതിനൊന്ന് വയസ്സായിരുന്നു അന്ന് - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ അരങ്ങേറ്റം ഗുരുവായൂരിൽ വെച്ച് നടത്തി, പതിനൊന്ന് വയസ്സായിരുന്നു അന്ന്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് ഭാവന, അതുകൊണ്ട് തന്നെ താരത്തിനെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ഭാവന പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്, കഴിഞ്ഞ ദിവസം ഭാവന ഇൻസ്റ്റാഗ്രാമിൽ കുറച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു, ഇതിന് താഴെ നിരവധി കമന്റും വന്നിട്ടുണ്ട്. ചേച്ചി ഡാന്‍സ് പഠിച്ചിട്ടുണ്ടല്ലോ,അരങ്ങേറ്റം നടത്താമോ? ക്ലാസ്സിക്കല്‍ ഡാന്‍സ് വേഷത്തില്‍ ഉള്ള ഓള്‍ഡ് പിക്ചര്‍സ് പോസ്റ്റ് ചെയ്യുമോ, പ്ലീസ് ചേച്ചി എന്ന ഒരാളുടെ ചോദ്യത്തിന് താരം കൊടുത്ത മറുപടി ഇങ്ങനെ എന്റെ ക്ലാസിക്കല്‍ ഡാന്‍സിന്റെ അരങ്ങേറ്റം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചുനടത്തി, അത് 11 വയസ് പ്രായമുള്ളപ്പോള്‍ ആണ് എന്നായിരുന്നു താരം നൽകിയ മറുപടി

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയുടെയും കൂട്ടുകാരിയുടെയും വേഷങ്ങൾ ആണ് ഭാവന ചെയ്തത് , പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.

നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ് ആയിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്. ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ് ആയിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്.ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തന്റെ വീട്ടുവിശേഷങ്ങൾ എല്ലാം താരം ആരാധകർക്കൊപ്പം പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.

Trending

To Top