‘അന്നൊക്കെ കേരളം മുഴുവന്‍ കറന്റ് പോവാന്‍ പ്രാര്‍ഥിച്ചു’-ഭാവന

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ടനായിക ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ മലയാള ചിത്രം തിയ്യേറ്ററിലെത്തുന്നത്. ഫെബ്രുവരി 17 ന് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തിയ്യേറ്ററിലേക്കെത്തുകയാണ്.…

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ടനായിക ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ മലയാള ചിത്രം തിയ്യേറ്ററിലെത്തുന്നത്. ഫെബ്രുവരി 17 ന് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തിയ്യേറ്ററിലേക്കെത്തുകയാണ്.

ഭാവനയും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഭാവന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.
Bhavana-(3)
നിരവധി മലയാള ചിത്രങ്ങളില്‍ ഭാവന അഭിനയിച്ചിട്ടുണ്ട്. അതില്‍ തനിക്ക് പോലും ഇഷ്ടമില്ലാത്ത ചിത്രങ്ങളുണ്ടെന്നും ഭാവന പറയുന്നു. മാത്രമല്ല, ഇതുവരെ ചെയ്തതില്‍ ‘അതില്‍ ഞാന്‍ പൊളിച്ചു’ എന്ന് ഒരു ചിത്രത്തിലും തോന്നിയിട്ടില്ലെന്ന് ഭാവന പറയുന്നു.

ഒരുപാട് ഇന്‍സെക്യൂരിറ്റീസ് ഉള്ള ആളാണ് താന്‍, പ്രത്യേകിച്ച് തന്റെ ശബ്ദം കൊണ്ട്. കാണുന്ന എല്ലാവര്‍ക്കും ഇതെല്ലാം തോന്നുന്നുണ്ടാവില്ലേ എന്ന് തനിക്കും തോന്നാറുണ്ട്.
Bhavana67577
മാത്രമല്ല, തനിക്ക് ഇഷ്ടമില്ലാത്ത സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ ‘ദൈവമേ കേരളം മുഴുവന്‍ കറന്റ് പോണേ’ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നും ഹാസ്യം ചേര്‍ത്ത് ഭാവന പറഞ്ഞു.

അഞ്ച് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നത് വേണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചിരുന്നു. സിനിമ തുടങ്ങുന്നതിന്റെ പത്ത് ദിവസം മുമ്പ് വരെ പിന്‍മാറുന്നത് ചിന്തിച്ചിരുന്നെന്നും താരം പറയുന്നു.

ഇതൊരു നല്ല തീരുമാനമാണോ, പശ്ചാത്തപിക്കേണ്ടി വരുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു മനസ്സ് നിറയെ. അഞ്ച് വര്‍ഷം മാറി നിന്നപ്പോള്‍ മലയാള സിനിമ തന്നെ മിസ് ചെയ്തോ എന്നറിയില്ല. എന്നാല്‍ താന്‍ മലയാള സിനിമയെ ഒരുപാട് മിസ് ചെയ്തിരുന്നു എന്നും ഭാവന പറഞ്ഞു. ഒരുപാട് എക്‌സൈറ്റ്‌മെന്റോടെ കാത്തിരിക്കുകയാണ് റിലീസ് എതന്നും താരം പറയുന്നു.