മാര്‍ക്കറ്റ് വാല്യൂ ഉണ്ടെങ്കില്‍ നായകനും നായികയ്ക്കും പ്രതിഫലം ആവശ്യപ്പെടാം-ഭാവന

സിനിമാ താരങ്ങള്‍ക്കിടയിലെ പ്രതിഫല വ്യത്യാസത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ ചര്‍ച്ചകള്‍ നടക്കാറുള്ളൂ. അപൂര്‍വ്വമായേ നടിമാര്‍ പ്രതിഫലം ചര്‍ച്ചയാക്കാറുള്ളൂ. ഇപ്പോഴിതാ നടി ഭാവനയും പ്രതിഫലത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ വാര്‍ത്താ…

സിനിമാ താരങ്ങള്‍ക്കിടയിലെ പ്രതിഫല വ്യത്യാസത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ ചര്‍ച്ചകള്‍ നടക്കാറുള്ളൂ. അപൂര്‍വ്വമായേ നടിമാര്‍ പ്രതിഫലം ചര്‍ച്ചയാക്കാറുള്ളൂ. ഇപ്പോഴിതാ നടി ഭാവനയും പ്രതിഫലത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഭാവന സംസാരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഷറഫൂദ്ദിനാണ് ചിത്രത്തില്‍ നായകനാവുന്നത്.

നടിയായാലും നടനായാലും അവരുടെ പടം വിജയിച്ചാല്‍ അവര്‍ക്ക് പ്രതിഫലം ചോദിക്കാം. താരങ്ങളുടെ മാര്‍ക്കറ്റ് വാല്യു വച്ചാണ് ശമ്പളം പറയുന്നത്. സിനിമ വിജയിക്കുമോ ഹിറ്റാകുമോ എന്ന് നോക്കിയാണ് പ്രതിഫലം തീരുമാനിക്കുന്നത് എന്ന് ഭാവന പറയുന്നു.

മലയാളത്തില്‍ മാത്രമല്ല എല്ലാ സിനിമകളിലും അങ്ങനെയാണ്, നായകന്മാരെ കേന്ദ്രീകരിച്ചാണ് സിനിമ ചെയ്യുന്നത്. ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്ന് മാര്‍ക്കറ്റ് വാല്യു ഉണ്ടെങ്കില്‍ താരങ്ങള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രതിഫലം ആവശ്യപ്പെടാം എന്നാണ് ഭാവന പറയുന്നത്.

പോസ്റ്ററില്‍ അവരുടെ ഫോട്ടോ ഉണ്ടോ, ആളുകള്‍ തിയേറ്ററില്‍ വരുമോ, അവരെ വച്ച് പടം ചെയ്താല്‍ വിതരണം നടക്കുമോ, കാണികള്‍ എത്ര റീച്ചാകും എന്നിങ്ങനെയാണ് മാര്‍ക്കറ്റ് വാല്യൂ തീരുമാനിക്കുന്നത്. മാര്‍ക്കറ്റ് വാല്യു തന്നെയാണ് എല്ലാവരുടേയും പ്രതിഫലം തീരുമാനിക്കുന്നതെന്നും താരം പറയുന്നു.

ഇപ്പോള്‍ നായിക ആണെങ്കിലും നായകനാണെങ്കിലും അവരുടെ സിനിമ ഹിറ്റാണെങ്കില്‍, അവര്‍ക്ക് മാര്‍ക്കറ്റ് വാല്യു ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അവര്‍ക്ക് അര്‍ഹമായ പ്രതിഫലം ആവശ്യപ്പെടാം എന്നും ഭാവന പറയുന്നു.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഫെബ്രുവരി 24നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.