ലോകത്ത് രണ്ട് വിധം വേദനകളുണ്ട്!! ഭാവനയെക്കുറിച്ച് ട്രെയിനര്‍ പറഞ്ഞത് കേട്ടോ?

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ഭാവന. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ ഒട്ടും സജീവമല്ലാത്ത താരം ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലാണ്. ഇപ്പോള്‍ ഒരു…

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ഭാവന. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ ഒട്ടും സജീവമല്ലാത്ത താരം ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലാണ്. ഇപ്പോള്‍ ഒരു കന്നഡ സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ഭാഷകളിലേക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ക്ക് ഭാവന ഇന്നും പ്രിയപ്പെട്ടവള്‍ തന്നെ.

അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായത്. വിവാഹ ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമയോടൊപ്പം തന്നെ ഫിറ്റ്‌നസിലും ശ്രദ്ധ പുലര്‍ത്തുന്ന താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് ഭാവന കൊടുത്തിരുന്ന അടിക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതില്‍ തന്റെ ട്രെയിനറിനുള്ള നന്ദിയും ഭാവന സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഭാവനയുടെ ട്രെയിനര്‍

അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഭാവനയുടെ വര്‍ക്കൗട്ട് വീഡിയോ ഷെയര്‍ ചെയ്ത് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘രണ്ട് തരം വേദനകളാണ് ഉള്ളത്. ഒരു വേദന നിങ്ങളെ വേദനിപ്പിക്കും. മറ്റൊരു വേദന നിങ്ങളെ മാറ്റും’ എന്നാണ് വീഡിയോയ്‌ക്കൊപ്പം മരുതി കുറിച്ചത്. ഭാവനയുടെ ജീവിതത്തോട് തന്നെയുള്ള നിശ്ചയദാര്‍ഢ്യത്തെ കുറിക്കുന്ന വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.