നവീനിനെ ജീവിത പങ്കാളിയാക്കാന്‍ മറ്റെന്ത് കാരണം ആയിരുന്നു ഭാവനയ്ക്ക് വേണ്ടിയിരുന്നത്..? ഇതാ മാതൃകാ ദമ്പതികള്‍…!!

പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന അന്ന് മുതല്‍ ഇന്ന് വരെ താരത്തിനോട് ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകര്‍ക്ക്. നടി എന്ന നിലയില്‍ മലയാള സിനിമയില്‍ തിളങ്ങുന്ന സമയത്താണ്…

പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന അന്ന് മുതല്‍ ഇന്ന് വരെ താരത്തിനോട് ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകര്‍ക്ക്. നടി എന്ന നിലയില്‍ മലയാള സിനിമയില്‍ തിളങ്ങുന്ന സമയത്താണ് താരം ഇതരഭാഷകളിലും പേരെടുത്തത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന താരം ഇതര ഭാഷാ ചിത്രങ്ങളില്‍ പിന്നീട് സജീവമായിരുന്നു. ഇപ്പോഴിതാ ഭാവന മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെല്ലാം തരണം ചെയ്ത് മുന്നേറുന്ന ഭാവനയ്ക്ക് വലിയ പ്രക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഈ അവസരത്തിലാണ് ഭാവനയുടെ ജീവിത പങ്കാളിയെ കുറിച്ചും ഇവരുടെ പ്രണയത്തെ കുറിച്ചും വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്. എല്ലാ വിഷമഘട്ടങ്ങളിലും ഭാവനയ്ക്ക് താങ്ങായി നിന്ന ജീവിത പങ്കാളിയെ താരം എങ്ങനെയാണ് ജീവിതത്തിലേക്ക് തിരഞ്ഞെടുത്തത് എന്നതിനെ കുറിച്ചാണ് ആരാധകര്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നത്.

ഭാവന മുന്‍പൊരു അഭിമുഖത്തില്‍ ഭര്‍ത്താവ് നവീനിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകളിലേക്ക്…. എന്റെയൊരു കന്നഡ സിനിമയുടെ നിര്‍മാതാവ് ആയിരുന്നു നവീന്‍. അവിടെവച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. ആദ്യം ഫ്രണ്ട്ഷിപ്പ് മാത്രമായിരുന്നു. പിന്നീട് ചാറ്റിങ്ങും സംസാരവുമായി. ഞാന്‍ തന്നെയാണ് നവീന്റെ കാര്യം വീട്ടില്‍ പറഞ്ഞത്. സിനിമ സെറ്റില്‍ എനിക്കൊപ്പം അമ്മയും ഉണ്ടാകാറുണ്ട്.

അതുകൊണ്ട് അമ്മയ്ക്കും നവീനെ അറിയാം. വലിയൊരു ആശ്വാസമാണ് നവീന്‍. എന്റെ നമ്പര്‍ കൈയിലുണ്ടെന്ന് പറഞ്ഞ് ഒരിക്കല്‍ പോലും അനാവശ്യ മെസേജ് അയക്കാനോ വിളിക്കാനോ നവീന്‍ നിന്നിട്ടില്ല. അങ്ങനെയുള്ള സ്വഭാവക്കാരനായതുകൊണ്ടാണ് നവീനോട് തനിക്ക് അടുപ്പം തോന്നിയതെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ഭാവന പറഞ്ഞു… അതേസമയം, ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവനയുടെ വരവ് ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍.