നീണ്ട നാളുകൾക്ക് ശേഷം ഭാവന വീണ്ടും കേരളത്തിലേക്ക്!

വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന തിരികെ കേരളത്തിലെത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ വരാൻ കഴിയാതെ പോകുകയായിരുന്നു ഭാവനയ്ക്ക്. എന്നാൽ ഇപ്പോൾ ഭാവനയും നവീനും കേരളത്തിൽ തന്റെ അമ്മയുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്.…

വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന തിരികെ കേരളത്തിലെത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ വരാൻ കഴിയാതെ പോകുകയായിരുന്നു ഭാവനയ്ക്ക്. എന്നാൽ ഇപ്പോൾ ഭാവനയും നവീനും കേരളത്തിൽ തന്റെ അമ്മയുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. വീട്ടിൽ ‘അമ്മ തനിച്ചാണ് എന്നും അത് കൊണ്ട് തന്നെ അമ്മയ്ക്ക് അടുത്തേക്ക് വരണമെന്നും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ലോക്ക്ഡൗൺ അതിനു തടസ്സമായി മാറുകയായിരുന്നു. ഇപ്പോഴാണ് അമ്മയ്ക്കരികിലേക്ക് എത്താൻ കഴിഞ്ഞത്. ഞാനും നവീനും കൂടിയാണ് വന്നത്. കുറച്ച് ദിവസം ഇവിടെ കഴിഞ്ഞിട്ട് നവീൻ തിരിച്ച് ബാംഗ്ലൂർക്ക് പോകും. ഞാൻ ഇനി അമ്മയ്‌ക്കൊപ്പം ഓണം ഒക്കെ ആഘോഷിച്ചതിനു ശേഷമേ മടങ്ങി പോകുന്നുള്ളൂ.

കൂടാതെ ഈ സമയം കൊണ്ട് എന്റെ അടുത്ത കുറെ സുഹൃത്തുക്കൾ ഉണ്ട്. അവരെ ഒക്കെ കണ്ടിട്ട് വർഷങ്ങൾ ആയി. അവരെയും കണ്ടു സൗഹൃദം പുതുക്കണം. ശരിക്കും അവർക്കൊപ്പം ഉള്ള നിമിഷങ്ങൾ കൂടുതൽ മനോഹരമാണ്. എന്തായാലും ഓണത്തിന് ശേഷമേ ഇനി തിരിച്ച് പോക്ക് ഉള്ളു എന്ന് തീരുമാനിച്ച് തന്നെയാണ് ഞാൻ വന്നത്. ഇപ്പോൾ ‘അമ്മ ഉണ്ടാക്കി തരുന്ന വിഭവങ്ങൾ ഒക്കെ ആസ്വദിച്ച് കഴിച്ച് കൊണ്ടിരിക്കുകയാണ് ഞാൻ. ലോകത്ത് എവിടെ പോയാലും ‘അമ്മ ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചിക്ക് പകരം മറ്റൊരു രുചിയും ഇല്ല എന്നും ഭാവന പറഞ്ഞു.bhavana1

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. എന്നാൽ കന്നഡ ചിത്രങ്ങളിൽ താരം ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.