അഭിനയിക്കാനറിയുമോ? ഭാവനയുടെ ചിത്രത്തിലേക്ക് ആളെ ആവശ്യമുണ്ട്

bhavana-film-casting-call

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ നായകനായെത്തുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദില്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മാണം.

നിരവധി അഭിനേതാക്കള്‍ക്ക് ചിത്രത്തിലേക്ക് അവസരമുണ്ട്.

5-10 വയസ്സുള്ള നന്നായി സംസാരിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും. 20-35 വയസ്സുള്ള യുവതി യുവാക്കള്‍. 21-25 വയസ്സുള്ള ദമ്പതികള്‍. 45-65 വയസ്സുള്ള സ്ത്രീ പുരുഷന്മാര്‍. 47-50 വയസ്സുള്ള ദമ്പതികള്‍. താത്പര്യമുള്ളവര്‍ യഥാര്‍ത്ഥ ചര്‍മ്മം വ്യക്തമാകുന്ന, എഡിറ്റ് ചെയ്യാത്ത ഒരു ഫോട്ടോ. ഒരു മിനിറ്റില്‍ കൂടാത്ത സ്വയം പരിചയപ്പെടുത്തുന്ന ഒരു വിഡിയോ http://bonhomieproduction01@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലക്കാര്‍ക്കാണ് മുന്‍ഗണന.

Previous article‘പലപ്പോഴും വീട്ടിലെത്താന്‍ വൈകിയപ്പോഴും പല കഥകളും അടിച്ചിറക്കി’ പൊള്ളിക്കുന്ന ജീവിത കഥയുമായി ഇന്ദുലേഖ
Next articleറിമിയും വിധുച്ചേട്ടനും കൗണ്ടറടിക്കും ഞങ്ങള്‍ കണ്ടുനില്‍ക്കും: സൂപ്പര്‍ ഫോറിലെ നല്ല നിമിഷങ്ങള്‍ പങ്കുവെച്ച് സിത്താര