ദാവണിയില്‍ അതിസുന്ദരിയായി ഭാവന; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നടി ഭാവനയുടെ കറുപ്പും ഗോള്‍ഡന്‍ കളറിലുമുള്ള ദാവണി ചിത്രങ്ങള്‍ വൈറലാകുന്നു. വിഷു ദിന ചിത്രങ്ങളാണിത്. ഹൃദയം നിറഞ്ഞ ആശംസകളെന്നാണ് ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചത്. ഔട്ട്ഫിറ്റ്: ശബരീനാഥ് കെ, ജ്വല്ലറി: ഇസെര്‍ജ്വല്ലറി, ഹെയര്‍: ഫെമി ആന്റണി, കാമറ: പ്രണവ് രാജ്: മെയ്ക്കപ്പ്: ഭാവന സ്വയമാണ് ചെയ്തത്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നടിയുടെതായി ഇന്‍ഡസ്ട്രികളില്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ഭാവനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ഏവരും നല്‍കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു കന്നഡ നിര്‍മ്മാതാവ് നവീനുമായുളള ഭാവനയുടെ വിവാഹം നടന്നത്. ആഘോഷപൂര്‍വ്വം നടന്ന വിവാഹ ചടങ്ങുകളിലെല്ലാം മലയാള സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

2017-ല്‍ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്നു. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നത്.

ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മ്മാണം. താന്‍ മലയാളം സിനിമയില്‍ നിന്ന് വിട്ടു നിന്ന സമയത്തും ഭദ്രന്‍, ഷാജി കൈലാസ്, ആഷിക് അബു, പൃഥ്വിരാജ്, ജയസൂര്യ, ജിനു എബ്രഹാം തുടങ്ങിയവര്‍ തന്നോട് കഥകള്‍ പറയുകയും മലയാളത്തിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഭാവന ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തഗരു, 99, ഇന്‍സ്‌പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയില്‍.കോം, ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളില്‍ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.

Previous articleറോക്കി ഭായിയുടെ പഞ്ച് ഡയലോഗ് ‘വയലന്‍സി’ന് ആടുജീവിതം ടച്ചു നല്‍കി പൃഥ്വിരാജ്
Next article‘ഭര്‍തൃപിതാവില്‍ നിന്നും ആസിഡ് ആക്രമണം നേരിട്ട് നിശബ്ദതയെ പോലും ഭയക്കുന്ന സീത’ കുറിപ്പ്