ഭാവന നായികയാവുന്ന ഹൊറർ ത്രില്ലർ ‘ഹണ്ട്’ ഫസ്റ്റ് ലുക്ക് പുറത്ത്

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച്ച ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ  ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുകയാണ്. നടൻ പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻറെ…

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച്ച ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ  ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുകയാണ്. നടൻ പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

പോസ്റ്ററിൽ ഭാവനയുടെ മുഖം ഉൾപ്പെടുത്തി വേറിട്ട രീതിയിലുള്ള ചിത്രീകരണമാണ് നടത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ സസ്‌പെൻസിനും ഹൊററിനും പ്രാധാന്യമുള്ള ചിത്രമാണ് ‘ഹണ്ട്’. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മെഡിക്കൽ കോളേജിലെ പി ജി റസിഡന്റ് ‘ഡോ. കീർത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അതേ സമയം കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

അതിഥി രവി,രൺജി പണിക്കർ,അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്.