കറുപ്പിനഴക്…..

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് ഭാവന. പിന്നീടങ്ങോട്ട് ഒരുപിടി മലയാള ചിത്രങ്ങളിലൂടെ ഭാവന മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരം മലയാളത്തിലെ മുന്‍നിര…

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് ഭാവന. പിന്നീടങ്ങോട്ട് ഒരുപിടി മലയാള ചിത്രങ്ങളിലൂടെ ഭാവന മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരം മലയാളത്തിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളായി മാറുകയും ചെയ്തു. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

കന്നഡയിലും മികച്ച റോളുകള്‍ ചെയ്ത ഭാവനയുടെ ഭര്‍ത്താവ് കന്നട സിനിമാനിര്‍മാതാവ് നവീന്‍ ആണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. നിരവധി മികച്ച അഭിപ്രായങ്ങളാണ് നടിയുടെ ചിത്രങ്ങള്‍ക്ക് താഴെ വരാറുള്ളത്. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.കറുപ്പ് സാരിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഭാവന അതിസുന്ദരിയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.