നിങ്ങളിലൂടെയാണ് ഞാൻ യഥാർത്ഥ സ്നേഹം അറിഞ്ഞത് !! നിങ്ങളോടുള്ള എന്റെ സ്നേഹം ഒരിക്കലും മരിക്കില്ല !! വികാരഭരിതയായി ഭാവന

അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ച് അവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാവന, അച്ഛൻ വിടപറഞ്ഞെങ്കിലും വിവാഹ വാർഷികത്തിൽ അച്ഛന്റെ ചിത്രങ്ങളും ഓർമ്മകളും പങ്കു വെക്കുകയാണ് താരം. അച്ഛനമ്മമ്മാരെ കുറിച്ചുള്ള ഭാവനയുടെ പോസ്റ്റ് ഇങ്ങനെ , അച്ഛാ…

bhavana

അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ച് അവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാവന, അച്ഛൻ വിടപറഞ്ഞെങ്കിലും വിവാഹ വാർഷികത്തിൽ അച്ഛന്റെ ചിത്രങ്ങളും ഓർമ്മകളും പങ്കു വെക്കുകയാണ് താരം. അച്ഛനമ്മമ്മാരെ കുറിച്ചുള്ള ഭാവനയുടെ പോസ്റ്റ് ഇങ്ങനെ , അച്ഛാ അമ്മേ നിങ്ങളെ പോലെ ഉള്ള രക്ഷിതാക്കളെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതി ആണ്, യഥാര്‍ത്ഥ സ്നേഹം നിങ്ങളിലൂടെ കണ്ട് എന്റെ ഹൃദയം സന്തോഷിച്ചിട്ടുണ്ട്.

bhavana parents 3

മകളെന്ന രീതിയില്‍, നിങ്ങളില്‍ ഞാന്‍ പൂര്‍ണത കണ്ടിരുന്നു. വിവാഹ വാര്‍ഷികാശംസകള്‍. അച്ഛാ. ഞങ്ങളുടെ കൂടെയില്ലെങ്കിലും, നിങ്ങളോട് ഞങ്ങള്‍ക്കുള്ള സ്നേഹം ഒരിക്കലും മരിക്കില്ല. ഒരുപാട് മിസ് ചെയ്യുന്നു അച്ഛാ,” എന്നാണ് ഭാവന കുറിക്കുന്നത്. അച്ഛനമമ്മമാരുടെ വിവാഹചിത്രങ്ങളും ബാല്യത്തില്‍ നിന്നുള്ള ചിത്രങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം പങ്കുവച്ചിട്ടുണ്ട്.  2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.

bhavana

നവീനൊപ്പം ബാംഗ്ലൂർ ആണ് ഭാവന താമസിക്കുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തന്നോടൊപ്പം നിന്നിട്ടുള്ള ആളാണ് പ്രവീൺ എന്ന് ഭാവന നേരത്തെ പറഞ്ഞിട്ടുണ്ട്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബാംഗ്ലൂരിലാണ് താമസം. അടുത്തിടെയായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹ വാര്‍ഷികം.