നീ എന്റേതാണെന്ന് തോന്നിച്ചതിന്റെ ഒൻപതാം വാർഷികം !!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന, കന്നഡ നടന്‍ നവീനെ ആണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന, കന്നഡ നടന്‍ നവീനെ ആണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു.

bhavana_naveen_Wedding

ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. മെഹന്തി ചടങ്ങ് മുതല്‍, വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. ഭാവന നായികയായെത്തിയ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.

ഇപ്പോള്‍ തന്റെ പ്രണയകാലത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. 9 വര്‍ഷങ്ങള്‍ക്കു മുമ്ബ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍.

‘റോമിയോ എന്ന സിനിമയുടെ എട്ടാം വര്‍ഷമാണിന്ന്. നമ്മുടെ ഒമ്ബതാം വര്‍ഷവും. ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്. എന്റെ റോമിയോ………നമ്മള്‍ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു…നിന്നെ എന്നോടൊപ്പം കൂട്ടാന്‍ ഞാനെടുത്ത തീരുമാനവും..നന്ദി…എന്റെ ജീവിതത്തിലേക്ക് വന്നതിന്…….നിനക്കായി എന്നെ ഉഴിഞ്ഞുവയ്ക്കാന്‍ എന്നെ തോന്നിച്ചതിനും…ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷം…’ ഭാവന കുറിച്ചു