‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ലൊക്കേഷനില്‍ ഭാവനയെത്തിയപ്പോള്‍ – വീഡിയോ

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമയുടെ ലൊക്കേഷന്‍ വീഡിയോ. കൊടുങ്ങല്ലൂരില്‍ ആണ് ചിത്രീകരണം. ജൂണ്‍ 22ന് നടി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ബോണ്‍ഹോമി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ ആദില്‍ മയ്മാനാഥ് അഷ്റഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ നിര്‍മാണം. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് സിനിമയുടെ പ്രമേയം. അശോകന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

വിവേക് ഭരതനാണ് സംഭാഷണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണം, അനീസ് നാടോടി കലാസംവിധാനം നിര്‍വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

 

അമല്‍ ചന്ദ്രന്‍ മേക്കപ്പ്. അലക്‌സ് ഇ. കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ കിരണ്‍ കേശവ്, ഫിലിപ്പ് ഫ്രാന്‍സിസ് ചീഫ് അസോസിയേറ്റ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ എന്നിവരാണ്.

പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണിലാണ് മലയാളത്തില്‍ ഭാവന അവസാനം അഭിനയിച്ചത്. അതേസമയം അഞ്ച് വര്‍ഷം കന്നഡ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഭാവന സജീവമായിരുന്നു.

Previous articleഹാസ്യസാമ്രാട്ട് തിരിച്ചുവരുന്നു! ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍, കൂടെ മകന്‍ രാജ്കുമാറും
Next articleതലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ, എന്ന് ബിജുവേട്ടന്‍ ചോദിക്കാറുണ്ട്; സംയുക്ത വര്‍മ