രാധികയ്ക്ക് വേണ്ടി മാറ്റിവെച്ച നായികാ സ്ഥാനം തേടിയെത്തിയത് ഭാവനക്ക്; തിരക്കേറിയപ്പോൾ മലയാളത്തെ ഒഴിവാക്കി താരം

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭാവന, എന്നാൽ ഇപ്പോൾ താരം മലയാളത്തിൽ സജീവമല്ല, വിവാഹശേഷം താരം മലയാള സിനിമയിൽ നിന്നും പൂർണമായി ഒഴിവായിരിക്കുകയാണ്. ഇപ്പോൾ കന്നട സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് താരം.…

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭാവന, എന്നാൽ ഇപ്പോൾ താരം മലയാളത്തിൽ സജീവമല്ല, വിവാഹശേഷം താരം മലയാള സിനിമയിൽ നിന്നും പൂർണമായി ഒഴിവായിരിക്കുകയാണ്. ഇപ്പോൾ കന്നട സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് താരം. കന്നടയില്‍ ഭാവനയുടെ പുതിയ ചിത്രവും പ്രഖ്യാപിച്ചു.  ഡാര്‍ലിങ് കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി നാഗ്‌ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഭാവനയാണ് നായിക. ‘ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം’ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് നാഗരാജാണ്.

bhavana's video is virul

റൊമാന്റിക് – കോമഡിയാണ് ചിത്രം എന്ന് സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിൽ നേരത്തെ രാധിക കുമരസ്വാമിയാണ് നായികയായി സെലക്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ചിത്രത്തിൽ ഭാവനയെ ആണ് നായികയായി തീരുമാനിച്ചിരിക്കുന്നത് എന്നാണ്. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഈ കാര്യം പറയുന്നത്, നേരത്തെ രാധികയെ നായികയാക്കാൻ പ്ലാൻ ഉണ്ടായിരുന്നു എന്നും എന്നാൽ തീരുമാനം എടുത്തപ്പോൾ ഭാവനയെ എടുക്കുകയും ആയിരുന്നു എന്ന് സംവിധായകൻ പറയുന്നു. കൃഷ്ണയും ഭാവനയും തമ്മിലുള്ള കോമ്പിനേഷന്‍ കന്നട സിനിമയ്ക്ക് ഒരു പുതിയ മുഖമായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

bhavana's video is virul

തന്റെ കഥാപത്രത്തെ കുറിച്ച് കൃഷ്ണയും പറഞ്ഞിരുന്നു. പുതിയ കാലഘട്ടത്തിലെ കഥപറയുന്ന ചിത്രമാണ്, സെപ്റ്റംബർ ഒന്നിന് ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം ആദം ജോൺ ആണ്.കന്നടയിൽ ഇപ്പോൾ ഏറെ തിരക്കിലാണ് താരം, അവിടെ തിരക്കുള്ള നായിക ആയപ്പോൾ മലയാളത്തെ മറന്നോ എന്നും താരത്തിനോടെ ആരാധകർ ചോദിക്കുന്നുണ്ട്.