മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തത് എന്റെ മനസമാധാനത്തിന് വേണ്ടി , തുറന്ന് പറഞ്ഞ് ഭാവന

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമാലോകത്തേക്കെത്തിയ നടിയാണ് ഭാവന. പിന്നീട് ഭാവന അത്ഭുതകരമായ രീതിയിലാണ് വളര്‍ന്നത്. കന്നടയിലും തെലുങ്കിലും തമിഴിലുമായി ഭാവന ഒരുകാലത്ത് മിന്നിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്തിട്ട് ഒരുപാട് നാളായി. എന്താണ്…

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമാലോകത്തേക്കെത്തിയ നടിയാണ് ഭാവന. പിന്നീട് ഭാവന അത്ഭുതകരമായ രീതിയിലാണ് വളര്‍ന്നത്. കന്നടയിലും തെലുങ്കിലും തമിഴിലുമായി ഭാവന ഒരുകാലത്ത് മിന്നിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്തിട്ട് ഒരുപാട് നാളായി. എന്താണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഭാവന ഇപ്പോള്‍.

ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ:

എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മന സമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2.
നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് ഭാവന പറഞ്ഞത്. ഭാവനയും നടന്‍ ശിവ രാജ്കുമാറുമാണ് ഭജരംഗി 2 ല്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഓക്ടോബര്‍ 29 ആണ് ചിത്രം റിലീസിനെത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കഥാപാത്ര കുറിച്ചും ഭാവന അഭിമുഖത്തില്‍ പറയുന്നുണ്ട് .
കന്നഡയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നാണ് ഭാവന പറയുന്നത്. വിവാഹ ശേഷം നടിമാര്‍ക്ക് എന്തു സംഭവിക്കുന്നു, ഭാവനക്ക് പറയാനുള്ളത് ഇത്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ കന്നടയില്‍ എപ്പോഴും വളരെ കൂള്‍ ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള കഥാപാത്രമാണ് . അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണെന്നും ഭാവന പറയുന്നു.p