എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

manju-warrier-birthday-wish

ഇന്ന് നടി ഭാവനയുടെ ജന്മദിനമാണ്. പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. ഇരുവരുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് മഞ്ജു. “പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” എന്ന രസകരമായ ക്യാപ്ഷനാണ് മഞ്ജു ചിത്രത്തിന് നല്‍കിയത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും ഭാവനയും.

manju-warrier-birthday-wish

ദക്ഷിണേന്ത്യയിലെ ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി മികച്ച പ്രകടനം നടത്തിയ താരമാണ് ഭാവന. സം‌വിധായകന്‍ കമലിന്‍റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്.

bhavana's video is virul

ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.

മലയാളചലച്ചിത്ര രം‌ഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂണ്‍ 6-ന് തൃശ്ശൂരിലാണ് ജനനം. സഹോദരന്‍ ജയദേവ് കാനഡയില്‍ ജീവിക്കുന്നു.

Trending

To Top
Don`t copy text!