Thursday, May 19, 2022
HomeFilm Newsആ​ത്മാ​ർ​ത്ഥ​മാ​യ​ ​സ്നേ​ഹം, ​ന​മു​ക്ക് ​എ​ന്തെ​ങ്കി​​​ലും​ ​വി​​​ഷ​മം​ ​ഉ​ണ്ടെ​ങ്കി​​​ൽ​ ​അ​വ​രോ​ടൊ​പ്പം​ ​അ​ല്പ​നേ​രം​ ​ഇ​രു​ന്നാ​ൽ​ ​ആ​ശ്വാ​സ​മാ​കും

ആ​ത്മാ​ർ​ത്ഥ​മാ​യ​ ​സ്നേ​ഹം, ​ന​മു​ക്ക് ​എ​ന്തെ​ങ്കി​​​ലും​ ​വി​​​ഷ​മം​ ​ഉ​ണ്ടെ​ങ്കി​​​ൽ​ ​അ​വ​രോ​ടൊ​പ്പം​ ​അ​ല്പ​നേ​രം​ ​ഇ​രു​ന്നാ​ൽ​ ​ആ​ശ്വാ​സ​മാ​കും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട്. ഭാവന എന്ന അഭിനേത്രിയുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം തന്നെയായിരുന്നു പരിമളം എന്ന കഥാപാത്രം നൽകിയത്. അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലെ ഭാഗമാകുവാനും ഭാവനയ്ക്ക് സാധിച്ചു. മലയാളത്തിൽ മാത്രമായിരുന്നില്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ അന്യഭാഷകളിലും താരം തിളങ്ങി. മുൻനിര നായകന്മാർക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു. ഇടയ്ക്ക് വച്ച് ചില പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു എന്നാൽ പോലും അതിനെയെല്ലാം മനോധൈര്യം കൊണ്ട് നേരിട്ട വ്യക്തി കൂടിയാണ് ഭാവന. കന്നഡ സിനിമ നിർമാതാവ് നവീന മായുള്ള വിവാഹം തോടുകൂടി അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.

ഇപ്പോൾ കന്നഡ സിനിമയിൽ സജീവമായി കൊണ്ടേയിരിക്കുകയാണ് ഭവന. ഇന്നിപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവു പ്രിയപ്പെട്ട രണ്ടര കുറച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അവരുടെ എടുത്തിരുന്നത് തന്റെ വിഷമങ്ങളെല്ലാം അകന്നു മാറുമെന്നും താരം പറയുന്നു. തന്റെ നയക്കുട്ടികളെ കുറിച്ചാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. “ചോക്ലേറ്റ് എന്നും വാനില എന്നുമാണ് ഇവരുടെ പേര്. ചോക്കോ, വാനി എന്നാണ് ഇവരെ വിളിക്കുന്നത്. ചോക്കോ ആൺകുട്ടിയും വാനി പെൺകുട്ടിയുമാണ്. ര​ണ്ടു​പേ​രും​ ​നീ​ള​മേ​റി​​​യ​ ​രോമങ്ങ​ളു​ള്ള​ ​ഇ​ത്തി​​​രി​​​പോ​ന്ന​ ​ഷീ​റ്റ്സു​ ​ഇ​നം​ ​നാ​യ്ക്കു​ട്ടി​​​ക​ളാണ്. ​പ​രി​​​ച​യ​മി​​​ല്ലാ​ത്ത​വ​രോ​ടു​പോ​ലും​ ​അ​ടു​പ്പം​ ​കാ​ണി​​​ക്കും.​ ​കൂ​ട്ടു​കൂ​ടാ​നും​ ​കളിക്കാനുമെ​ല്ലാം​ ​കു​ട്ടി​​​ക​ൾ​ക്കും​ ​ഏ​റെ​ ​ഇ​ഷ്ട​മു​ള്ള​ ​ഇ​നം.​ ​ഷീ​റ്റ്സു​ ​എ​ന്നാ​ൽ​ ​സിം​ഹ​ക്കു​ട്ടി​​​ ​എ​ന്നാ​ണ് ​അ​ർ​ത്ഥം. തന്റെ ജീ​വി​​​ത​ത്തി​​​ന്റെ​ ​ഭാ​ഗ​മാ​ണ് ​ചോ​ക്കോ​യും​ ​വാ​നിയും. ‘​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​സ്നേ​ഹം.​ ​ന​മു​ക്ക് ​എ​ന്തെ​ങ്കി​​​ലും​ ​വി​​​ഷ​മം​ ​ഉ​ണ്ടെ​ങ്കി​​​ൽ​ ​അ​വ​രോ​ടൊ​പ്പം​ ​അ​ല്പ​നേ​രം​ ​ഇ​രു​ന്നാ​ൽ​ ​ആ​ശ്വാ​സ​മാ​കും.​ ​

അ​ത്ര​മാ​ത്രം​പ​രി​​​പാ​പ​ന​മാ​ണ് ​അ​വ​രു​ടെ​ ​സ്നേ​ഹം.​ ​നാ​യ്ക്ക​ളെ​പ്പോ​ലെ​ ​മ​നു​ഷ്യ​ന്മാ​രു​പോ​ലും​ ​പ​ര​സ്പ​രം​ ​സ്നേ​ഹി​​​ക്കാ​റി​​​ല്ലെ​ന്ന് ​പ​റ​യു​ന്ന​ത് ​സ​ത്യ​മാ​ണ്..​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ചേ​ട്ട​നും​ ​ഞാ​നു​മെ​ല്ലാം​ ​മൃ​ഗ​സ്നേ​ഹി​​​ക​ളാ​ണ്.​ ​കു​ട്ടി​​​ക്കാ​ല​ത്ത് ​വീ​ട്ടി​​​ൽ​ ​ഒ​രു​ ​പൊ​മ​റേ​നി​​​യ​ൻ​ ​നാ​യ്ക്കു​ട്ടി​​​ ​ഉ​ണ്ടാ​യി​​​രു​ന്നു.​ ​പി​ങ്കു​ ​എ​ന്നാ​യി​​​രു​ന്നു​ ​പേ​ര്.​ ​പി​​​ങ്കു​വി​​​നു​ശേ​ഷം​ ​റൂ​ബി​​​ ​എ​ന്ന​ ​ജ​ർ​മ്മ​ൻ​ ​ഷെ​പ്പേ​ർ​ഡ്.​ ​വീ​ട്ടി​​​ൽ​ത്ത​ന്നെ​ ​നാ​യ്ക്കു​ട്ടി​​​ക​ളെ​ ​വ​ള​ർ​ത്തു​ന്ന​താ​ണ് ​രീ​തി​​.​ ​ വീട്ടിലെ അംഗത്തെ പോലെയായിരുന്നു ഇവർ. ​നാ​യ്ക്കു​ട്ടി​​​ക​ൾ​ ​ച​ത്തു​ ​പോ​വു​മ്പോ​ൾ​ ​ഭ​യ​ങ്ക​ര​ ​സ​ങ്ക​ട​മാ​യി​​​രി​​​ക്കും.​ ​പെ​ട്ടെ​ന്ന് ​ഒ​രു​ ​ദി​​​വ​സം​ ​ന​ഷ്ട​പ്പെ​ടു​മ്പോ​ൾ​ ​അ​ത് ​വ​ലി​​​യ​ ​ആ​ഘാ​ത​മാ​യി​​​രി​​​ക്കും.​ ​അ​പ്പോ​ൾ​ ​തീ​രു​മാ​നി​​​ക്കും​ ​ഇ​നി​​​ ​നാ​യ്ക്കു​ട്ടി​​​ക​ളെ​ ​വ​ള​ർ​ത്തി​​​ല്ലെ​ന്ന്. ​പി​​​ങ്കു​വി​​​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​സം​സാ​രി​​​ക്കു​മ്പോ​ൾ​ ​പോ​ലും​ ​വ​ലി​​​യ​ ​വി​ഷ​മ​മാ​ണ്.​ ​റൂ​ബി​ ​പോ​യ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​എ​ല്ലാ​വ​രും​ ​ക​ര​ഞ്ഞു.”

- Advertisement -
Related News