മിറര്‍ സെല്‍ഫിയുമായി ഭാവന; ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവന മലയാള സിനിമിയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ നടി പങ്കുവെയ്ക്കുന്ന ഓരോ പോസറ്റുകളും വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുത്തന്‍…

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവന മലയാള സിനിമിയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ നടി പങ്കുവെയ്ക്കുന്ന ഓരോ പോസറ്റുകളും വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒന്നില്‍ അധികം ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

മോഡേണ്‍ ഡ്രസില്‍ ഉള്ള ചിത്രങ്ങളും പുതിയ മിറര്‍ സെല്‍ഫിയുമായാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്ത പോസ്റ്റിന് ഇതിനോടകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമായി എന്നും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നാണ് സിനിമയുടെ പേര്.. അറുപത് ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗിക്കുകയാണ്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

bhavana

ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തു0. കൂടാതെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.