ഇമ്രാന്‍ ഹാഷ്മി ചിത്രത്തിന് നോ പറഞ്ഞത് ഭാവന..!! കാരണം ഇതാണ്!!

തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ നിന്നും താരസംഘടനയായ അമ്മയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന താരമാണ് ഭാവന. വിവാഹ ശേഷം ഒരിടവേള എടുത്ത താരം പിന്നീട് മലയാളത്തിലേക്ക് തിരിച്ചു വന്നില്ല…

തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ നിന്നും താരസംഘടനയായ അമ്മയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന താരമാണ് ഭാവന. വിവാഹ ശേഷം ഒരിടവേള എടുത്ത താരം പിന്നീട് മലയാളത്തിലേക്ക് തിരിച്ചു വന്നില്ല എങ്കിലും തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങളില്‍ സജീവമാണ് താരം. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് ഭാവനയെ തേടി ഒരു അവസരം വന്നിരുന്നു എന്നും അത് നടക്കാതിരിക്കാന്‍ കാരണം എന്തായിരുന്നു എന്നെല്ലാമാണ് അറിഞ്ഞിരിക്കുന്നത്. ഭാവന തന്നെയാണ് ഈ അവസരത്തെ കുറിച്ചും എന്ത്‌കൊണ്ട് അത് നടന്നില്ല എന്നും പറഞ്ഞിരിക്കുന്നത്.

ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രത്തിലേക്ക് ആയിരുന്നു ഭാവനയ്ക്ക് ഓഫര്‍ ലഭിച്ചത്. കാസ്റ്റിംഗ് ഏജന്‍സിയായിരുന്നു വിളിച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറഞ്ഞു എന്നാണ് ഭാവന പറയുന്നത്. എന്നാല്‍ തിരക്കഥ വായിച്ച ശേഷമാണ് ആ സിനിമ തനിക്ക് വേണ്ട എന്ന് താരം തീരുമാനിച്ചതത്രെ. ഇതോടെയാണ് ഭാവന ചിത്രത്തോട് നോ പറയുന്നത്. തിരക്കഥ വായിച്ചപ്പോള്‍ തനിക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയ വേഷമല്ലെന്ന് തോന്നിയെന്നാണ് താരം പറയുന്നത്.

എന്നാല്‍ അക്കാര്യത്തില്‍ വലിയ നിരാശ ഒന്നും ഉണ്ടായിരുന്ന ആളല്ല ഭാവന, കാരണം, താന്‍ ഒരിക്കലും ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ഭാവന തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെയും ബോളിവുഡില്‍ നിന്ന് അവസങ്ങള്‍ വന്നിരുന്നു എന്നും അതെല്ലാം പലകാരണത്താല്‍ ഏറ്റെടുക്കാന്‍ പറ്റിയില്ല എന്നും താരം പറയുന്നു.