ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത..!! ഭാവന വീണ്ടും മലയാളത്തിലേക്ക്..!! പ്രഖ്യാപനം നടത്തി മമ്മൂക്ക..!!

അങ്ങനെ മലയാളി സിനിമാ പ്രേമികള്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. ഏറെനാളായി ഈ ഒരു പ്രഖ്യാപനത്തിന് വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. താരരാജാവ് മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സിനിമയുടെ പ്രഖ്യാപനം നടത്തിക്കൊണ്ട് ഈ സിനിമയ്ക്ക് എല്ലാ ആശംസകളും അറിയിച്ചിരിക്കുകയാണ്. ഷറഫുദ്ദീനും ഭാവനയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഭാവനയും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ആദില്‍ മൈമൂനത്ത് അഷ്‌റഫ്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന ഭാവന പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരവ് നടത്തിയത് ഇതര ഭാഷാ ചിത്രങ്ങളിലൂടെയാണ്. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നപ്പോഴും എന്നാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന് ആരാധകര്‍ ചോദിച്ചുകൊണ്ടേയിരുന്നു.

ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവമാണ് ഭാവനയെ മലയാള സിനിമയിലേക്ക് തിരിച്ചു വരാന്‍ വൈകിപ്പിച്ചത്. ഇതേ കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും തിരിച്ചറിഞ്ഞ ശേഷം

ജീവിതത്തിന്റെ ഉന്നതികളിലേക്ക് പറന്നുയരാന്‍ തുടങ്ങുകയാണ് താരം. ഭാവനയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയാണ് നടിയുടെ ആരാധകരും സിനിമാ പ്രേമികളും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്.

Previous articleദിലീപ് കേസിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം ഇവന്മാർ കളിക്കും ശ്രീജിത്ത് പെരുമന !!
Next articleശ്രീവല്ലി ഗാനവുമായി മുംബൈ പോലീസ് വേർഷൻ തരംഗമാകുന്നു !!